“നീങ്ക മലയാളിയാ….”
എന്നെ കണ്ടയുടനെ ഡോക്ടർ ചോദിച്ചു… അതിന് അതേ എന്ന് തലയാട്ടി കൊണ്ട് ഡോക്ടർ ന്റെ മറുപടിക്കായി നിന്നു….
“ഓഹ്….പേടിക്കാൻ ഒന്നുല്ലടോ….രണ്ട് കയ്യ്ക്കും പൊട്ടൽ ഉണ്ട്….വേറെ കാര്യമായിട്ട് ഒന്നും ല്ല…… തെന്നി വീണപ്പോ നെറ്റി അടിച്ചു കാണും പക്ഷെ ആ മുറിവ് കാര്യമായിട്ട് ഒന്നും ഇല്ല….എന്താലും ഒരു രണ്ട് ദിവസം ഇവിടെ നിക്കട്ടെ… എന്നിട്ട് വീട്ടിലേക്ക് കൊണ്ട് പോകാം… ഓക്കേ…!!”
എന്റെ ഷോൾഡറിൽ തട്ടി ഡോക്ടർ പോവാൻ നേരം ഒന്നുകൂടി തിരിഞ്ഞു….
“ഇത്…തന്റെ….?!”
“ഭാര്യയാണ്…..!”
“ഓഹ്… ഓക്കേ….അപ്പോൾ ഫാമിലി ഒക്കെ നാട്ടിൽ ആയിരിക്കും അല്ലെ…!” അതിന് ഞാൻ തലയാട്ടിയപ്പോൾ ഡോക്ടർ തുടർന്നു…
“ഓഹ്… എന്തായാലും ഒരാളോട് വന്ന് നിക്കാൻ പറഞ്ഞോളൂ…ഇനി കുറച്ച് കാലത്തേക്ക് കുട്ടീടെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഒരാൾ വേണല്ലോ….താൻ എവിടെയാ വർക്ക് ചെയ്യണേ….!”
“ഞാൻ ഇവിടെ ഇൻഫോസിസ് ഇൽ…!!”
“ഓക്കേ ഡോ… അപ്പൊ കാണാം റൗണ്ട്സ് ഉണ്ട്…..!!”
അതും പറഞ്ഞു ഡോക്ടർ പോയപ്പോൾ ഒരു സമാധാനം ആയി….പേടിച്ച പോലെ ഒന്നും സംഭവിച്ചില്ലല്ലോ……അവളുടെ സ്വഭാവത്തിന് ഇങ്ങനെ ഒരു പണി കിട്ടുന്നത് നല്ലതാ…. നേരെ അമ്മയെ ഫോൺ ചെയ്ത് കാര്യങ്ങൾ ഒക്കെ പറഞ്ഞു…. പക്ഷെ sslc പരീക്ഷേടെ ചോദ്യങ്ങൾ തയ്യാറാക്കുന്ന തിരക്കിലായത് കൊണ്ട് അമ്മക്ക് ഇപ്പൊ വരാൻ പറ്റൂലാന്ന് പറഞ്ഞപ്പോൾ ശരിക്കും വെഷമായി… പകരം കുഞ്ഞമ്മയോട് ചോദിക്കാന്ന്… കേട്ട പാതി ഞാൻ വേണ്ടാന്ന് തീർത്തു പറഞ്ഞു… അമ്മക്ക് വരാൻ പറ്റില്ലെങ്കിൽ എനിക്ക് അറിയാം അവള്ടെ കാര്യങ്ങൾ നോക്കാൻ എന്നും പറഞ്ഞു ഫോൺ വെച്ചു….. നല്ല ആളാ കുഞ്ഞമ്മ….തേജ എന്നെ കൊന്ന് കളയും…… അവളോട് വരാൻ പറഞ്ഞാലോ ഏയ്യ് അത് വേണ്ട….. നെക്സ്റ്റ് മന്ത് എക്സാം ആണെന്ന് അല്ലേ പറഞ്ഞെ….ദൈവമേ അപ്പോൾ ഈ കുരിപ്പിന്റെ കാര്യം എന്ത് ചെയ്യും ഇവളുടെ ബന്ധുക്കളെ ഒന്നും നോക്കേണ്ട….എന്റെ ഭാഗ്യത്തിന് ആ ഹോസ്പിറ്റലിൽ കുറേ മലയാളി നേഴ്സ് ഉണ്ടായിരുന്നു….. രണ്ട് മൂന്ന് ദിവസം അവളുടെ കാര്യങ്ങൾ ഒക്കെ അവര് തന്നെ ചെയ്ത് തന്നു….മൂന്നാം ദിവസം അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു….നടക്കാൻ ഒന്നും പ്രയാസമില്ല….. കൈക്ക് മാത്രമാണ്….കാറിന്റെ ഡോർ തുറന്ന് കൊടുത്തത് തൊട്ട് അവൾക്ക് ഊട്ടി കൊടുക്കാനും പെടുക്കാൻ കൊണ്ട് പോകാനും അങ്ങനെ എല്ലാം ചെയ്യേണ്ടി വന്നു…….മൈര് ഓരോന്ന് തലേൽ വെച്ച് തന്നതല്ലേ ഇനി അനുഭവിക്കുക….. രണ്ട്