തോന്നുന്നില്ല….വാ!!”
ആ വാ യിൽ എന്തോ ഒരു അധികാരം എനിക്ക് ഉണ്ടെന്ന് തോന്നി പോയി….. അവൾ ഒന്നും മിണ്ടിയില്ല എന്റെ റൂമിലേക്ക് വന്ന് കിടന്നു….. ഞാൻ ഒരു പുതപ്പ് എടുത്ത് താഴെ വിരിച്ചു കിടന്നു…..കിടക്കുമ്പോൾ പല ചിന്തകളും മനസ്സിലേക്ക് വന്നു….. അവൾ എന്തെങ്കിലും കരുതി കാണുമോ….ഞാൻ ഇതൊക്കെ കാണാൻ മനഃപൂർവം ചെയ്തത് ആണെന്ന് കരുതുവോ….ഏയ്യ് അങ്ങനെ കറുതത്തൊന്നും ഇല്ല… അവൾക്ക് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തേ….. എന്താലും ഒന്ന് പറഞ്ഞേക്കാം….ഇപ്പഴും അവളിൽ നിന്ന് ഒരു ഏങ്ങി കരച്ചിൽ കേൾക്കാം….
“അതേ….. താൻ ഒന്നും വിചാരിക്കരുത്….ഇവിടെ നിന്നേ ഹെല്പ് ചെയ്യാൻ ഇപ്പോൾ ഞാൻ മാത്രല്ലേ ഉള്ളൂ….. പിന്നെ ഇതൊന്നും പറയാതെ ഇരുന്നാൽ തനിക്ക് തന്നെ ആണിതിന്റെ കുഴപ്പം…..പിന്നെ തന്റെ സഹതാപം പിടിച്ചു പറ്റാനാണ് ഞാൻ ഇതൊന്നും ചെയ്തെന്നു വിചാരിക്കേണ്ട ആവിശ്യം ഇല്ല….തനിക്ക് എന്നോട് എന്നുള്ളത് പോലെ തന്നെ എനിക്ക് തന്നോടും ഒരു ഇഷ്ടവും ഇല്ല… അതുണ്ടാവാനും പോണില്ല……ഞാനൊരു മാരീഡ് ലൈഫിനെ കുറിച്ച് ചിന്തിക്കുന്നു പോലും ഇല്ല…..നമുക്ക് തത്കാലം ഇങ്ങനെ പോവാം….പിന്നെ നീ പറഞ്ഞതിന്റെ ലീഗൽ പ്രൊസീജിയേഴ്സിനെ പറ്റി എനിക്ക് നല്ല അറിവ് ഇല്ല….. നമുക്ക് അടുത്ത ദിവസം ഏതേലും ഒരു നല്ല വക്കീലിനെ പോയി കാണാം…… പിന്നെ താൻ ഇങ്ങനെ വീട്ടിൽ ചടച്ചു ഇരിക്കണം എന്നില്ല….എന്തെങ്കിലും പഠിക്കാനോ ജോലി ചെയ്യാനോ പോകണം എന്നുണ്ടെങ്കിൽ ആവാം…അത് പോലെ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിച്ചോളൂ….ഇവിടെ ഇപ്പോൾ നിന്നേ സഹായിക്കാൻ ഞാൻ മാത്രെ ഉള്ളൂ….ശരി എന്നാ ഗുഡ് നൈറ്റ്….!!” എല്ലാം ഒറ്റ ശ്വാസത്തിലാണ് ഞാൻ പറഞ്ഞു തീർത്തത്….. ഇവളെ കല്യാണം കഴിച്ചതിനു ശേഷം ഇത്ര ഓപ്പൺ ആയിട്ട്….പോട്ടെ ഇത്ര സംസാരിക്കുന്നത് തന്നെ ആദ്യമാണ്….എന്റെ മനസ്സിലെ ഭാരം ഒന്ന് കുറഞ്ഞത് പോലെ….. അവൾ ഡോക്ടർ ആവാൻ പഠിച്ചിരുന്നു എന്നൊക്കെ ചെറിയമ്മ പറഞ്ഞത് കേട്ടു….. കംപ്ലീറ്റ് ആക്കിയിട്ടില്ല….. ഇനി ആഗ്രഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ….. എന്നാൽ കഴിയുന്ന സഹായം ചെയ്യാം…… എനിക്കവളോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ല….പക്ഷെ ഞാൻ കാരണം ആരെങ്കിലും വിഷമിക്കുന്നത് എനിക്ക് എന്തോ അത്ര സഹിക്കില്ല….എന്ത് പട്ടികുഞ്ഞാ ഇത്….ഞാൻ ഇത്രയും പറഞ്ഞിട്ടും അവൾ ഒന്ന് മൂളുക പോലും ചെയ്തില്ല….നാറി…ആ എന്തേലും ആകട്ടെ….. അവളുടെ കരച്ചലിന്റെ വോളിയം കുറഞ്ഞു കുറഞ്ഞു വന്നു….. ഞാൻ മയക്കത്തിലേക്കും വീണു……
തുടരും……
നിങ്ങളുടെ എല്ലാ പ്രോത്സാഹനത്തിനും നന്ദി…… ആദ്യ പാർട്ടിൽ കിട്ടിയ അത്ര പിന്തുണ രണ്ടാം ഭാഗത്തുണ്ടായില്ല…… എങ്കിലും ഞാൻ തുടരും….. ഇഷ്ടപ്പെട്ടെങ്കിൽ ആ ഹൃദയം എനിക്കൊന്ന് തരാവോ…….. ❣️❣️