ചെറിയമ്മ പൊറത്തേക്ക് വന്നു….
“മ്മ് എങ്ങോട്ടാ???”
നെറ്റി ചുളിച്ചോണ്ടുള്ള ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഒന്ന് ചൂളി പോയി….
“ല്ല… ഒന്ന് പൊറത്തേക്ക്….”
“നീ ഇപ്പെവിടേക്കും പോകുന്നില്ല….”
“ഇല്ല ചെറിയമ്മേ….ഒന്ന് വെറുതെ പൊറത്തേക്ക് പോയിട്ട് വരാന്ന് വിചാരി……”
“കേറി പോടാ അകത്തു….”
എന്നെ മുഴുവിപ്പിക്കാൻ വരെ സമ്മതിക്കാതെ ചെറിയമ്മ അലറി….. തലശ്ശേരി കോട്ടെല് വരെ എത്തിക്കാണും ആ ശബ്ദം….ശരിക്കും ഞാൻ വെറച്ച് പോയി….. ബുദ്ധിയുറക്കാത്ത പ്രായത്തിൽ കൊറേ ചീത്ത വാങ്ങിച്ചു കൂട്ടീട്ട് ണ്ടേലും പിന്നീട് ചെറിയമ്മേടെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല….പഷേ ആ ഭയത്തെക്കാൾ എനിക്ക് വലുത് ലഹരി തന്നെ ആയിരുന്നു….പിന്നെ ചെറിയമ്മേടെ മുഖത്ത് ഞാൻ നോക്കീല….. വേഗം വണ്ടിയുമെടുത്ത് പോകാൻ നോക്കി….സെൽഫ് അടിച്ചിട്ട് ആണേൽ സ്റ്റാർട്ടും ആകുന്നില്ല….ദൈവമേ ഈ സമയത്ത് എന്നെ പരീക്ഷിക്കല്ലേ….ഞാൻ പിന്നെ ചെയ്ത്ത് കിക്കറിൽ ആക്കി….
“ഗൗതം….നിനക്ക് പോകണമെങ്കിൽ പോകാം….ഞാൻ ഇത്രേം പറഞ്ഞിട്ടും നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇനി ഞാൻ പറയില്ല….പിന്നെ നീ ഒരു കാര്യം കേട്ടോ….ഇപ്പോ നീ പോയി കുടിച്ചിട്ട് വന്ന പിന്നെ ഞങ്ങൾ ഇങ്ങോട്ട് വരില്ല… ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ ഭർത്താവ് എന്റെ മകൾ…… നിനക്കത് സൗകര്യം ആയിരിക്കാം…… ഇത് വെറും ഒരു വാക്കായി നീ കാണുന്നുണ്ടേൽ നിനക്ക് തെറ്റി…. ഓർത്ത് വെച്ചോ നീ…..നീ ദുഖിക്കും ഇതോർത്തു പശ്ചാതപ്പിക്കും ….”
ചെറിയമ്മ കരഞ്ഞില്ല… ദേഷ്യപ്പെട്ടില്ല… പക്ഷേ ആ വാക്കുകൾക്ക് സൂചി മുനയേക്കാൾ മൂർച്ച ഉണ്ടായിരുന്നു ….ചെറിയമ്മ പറഞ്ഞു തീരുന്നതിന് മുന്നേ വണ്ടി സ്റ്റാർട്ട് ആയിരുന്നു….പിന്നീട് എന്നെ മുന്നോട്ട് നയിച്ചത് ഞാൻ ആയിരുന്നില്ല… ന്റെ തലച്ചോർ ആയിരുന്നു… ലഹരിയേക്കാൾ വലുത് ആയി അവിടെ ആരും ണ്ടായിരുന്നില്ല… വണ്ടിയുമായി മുന്നോട്ട് പോവുമ്പോൾ മിററിലൂടെ ചെറിയമ്മ നെഞ്ചിൽ കൈ വച്ച് കരയാണ്….ഞാനും കരഞ്ഞു കൊണ്ടാണ് വണ്ടി ഓടിക്കുന്നത്….ശരിക്കും കുഞ്ഞു മരിച്ചതിനേക്കാൾ ഞാൻ ഈ