അവസ്ഥയിൽ ആവാൻ കാരണം… ഞാൻ കാരണം ആണല്ലോ അവൾ മരിച്ചതെന്ന് ഓർക്കുമ്പോളുള്ള ആ കുറ്റബോധമാണ്….അതാണെന്നെ അലട്ടുന്നത്.….എന്താലും അവര് പറഞ്ഞപോലെ ചെയ്യും… ഇനി ഒരിക്കലും ന്റെ വീട്ടിലേക്ക് വരില്ല… അങ്ങനെ സംഭവിച്ചാ പിന്നെ അമ്മ എന്നോട് ജീവിതത്തിൽ ക്ഷമിച്ചെന്ന് വരില്ല….കൈ വിറച്ചിട്ട് എനിക്ക് വണ്ടി പുളയുന്നത് പോലെ തോന്നി….ല്ല എനിക്ക് മദ്യം വേണം… ല്ലെങ്കിൽ ഞാൻ മരിച്ചു പോകും ന്നെനിക്ക് തോന്നി….നേരെ അടുത്തുള്ള ബീവറേജിലേക്ക് വിട്ടു… ഞാൻ എത്തുമ്പോൾ അത് തുറന്നിരുന്നില്ല… നാശം പിടിക്കാൻ ആയിട്ട് ഞാൻ ആരെയൊക്കെയോ ശപിച്ചു….ആ തിണ്ണയിലേക്ക് കയറി ഇരുന്നു….ഞാൻ ഒരു മുഴുകുടിയൻ ആയത് ആ നാട്ടിൽ പാട്ടായിരുന്നു….അതോണ്ട് ആരേലും കാണുന്നതും അച്ഛനും അമ്മയ്ക്കും അത് നാണക്കേട് ണ്ടാകും ന്ന് തുടങ്ങിയ ചിന്തകൾക്കൊന്നും അവിടെ സ്ഥാനം ണ്ടായിരുന്നില്ല….മൈര് 9 മണി ആയിട്ടും ഇവന്മാർക്ക് തൊറക്കാൻ നേരായില്ലേ… ഏത് നായിന്റെ മോളെ കാലിന്റെ എടേൽ പോയിരിക്കയാണ് ഇവന്മാര്…..
………’ചാപ്പി’………..
എന്തോ ഒരു അശരീരി പോലെ ഒരു ശബ്ദം എന്റെ ചെവിയിലേക്ക് എത്തി….നിക്കിനി തോന്നീത് ആണോ….. കുഞ്ഞൂ ന് അത്രേം സന്തോഷം വരുമ്പോ ന്നെ വിളിക്കിന്നത് ആണ് ചാപ്പി…അവളിനി ശരിക്കും ഇതെല്ലാം അറീന്നുണ്ടാവുമോ….. ഞാൻ ഇങ്ങനെ നശിക്കിന്നത് അവൾ അറിയുന്നുണ്ടാവ്വോ….ഞാൻ എല്ലാരോടും ഇങ്ങനെ പെരുമാറുന്നത് ഓൾ അറീന്നുണ്ടാവ്വോ… എന്തോ പിന്നെനിക്ക് അവിടെ നിക്കാൻ എനിക്ക് തോന്നീല്ല…നേരെ വണ്ടി എടുത്ത് തിരിച്ചു….. ഇറങ്ങുമ്പോൾ ബീവറേജിലെ ചേട്ടൻ വരുന്നത് കണ്ടു….വണ്ടി നിർത്യാലോ….ന്നെ കൊണ്ട് ഇത് പറ്റൂല…എന്തോ ഒരു ശക്തി എന്നെ വണ്ടീന്ന് ഇറങ്ങാൻ സമ്മതിച്ചില്ല….. തിരിച്ചു വരുമ്പോൾ ഞാൻ അലറി ശബ്ദം ണ്ടാക്കിയാണ് വന്നത്….അ ശബ്ദത്തിൽ മാത്രം ശ്രദ്ധിച്ചു അതെ കുറിച്ചുള്ള ഓർമ്മകൾ മാറ്റി….ദൈവമേ ചെറിയമ്മ നെഞ്ചു പൊട്ടി പറഞ്ഞിട്ടും ഞാൻ… ഞാൻ എപ്പഴാ ഇത്രയും ക്രൂരൻ ആയത്….അമ്മയെ എന്ന് തൊട്ട് തള്ളേന്ന് വിളിക്കാൻ തൊടങ്ങിയോ അന്ന് ഗൗതം മരിച്ചിരിക്കുന്നു…..ഞാൻ എന്തൊരു നാറിയാണ്….. ആരെ മറന്നാലും ന്റെ അമ്മയോട് ഞാൻ ഇങ്ങനെ കാണിക്കാൻ പാടില്ലായിരുന്നു….മോർ താൻ എ മദർ….ഷി വോസ് സംതിങ് സ്പെഷ്യൽ….. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ആയിരുന്നില്ലേ അമ്മ…..അവൾ മരിച്ചതിനു ശേഷം എത്ര തവണ ഞാൻ അമ്മയെ കരയിച്ചു….ആദ്യായിട്ട് അച്ഛൻ വരെ കരയിന്നത് ഞാൻ കണ്ടു….. ജീവിക്കാൻ ഒരുതരത്തിലും എനിക്ക് യോഗ്യതയില്ല….അവള്ടെ പേരിലാണ് ഞാൻ കുടിക്കാൻ തുടങ്ങിയെ….എന്നാൽ ഇപ്പോ കുടിക്കുന്നത് എനിക്ക് വേണ്ടിയല്ലേ…. എന്റെ സന്തോഷത്തിന്….എല്ലാം എന്റെ എന്റെ എന്റെ….. കണ്ണ് നിറഞ്ഞിട്ട് എനിക്ക് റോഡ് ഒന്നും കാണാൻ പറ്റിന്നുണ്ടായിരുന്നില്ല….ഞാൻ വീട്ടിലേക്ക് കയറുമ്പോ ചെറിയമ്മ അമ്മയോട്