തീർത്തത്….നിക്ക് പിന്നെ കൺട്രോൾ ചെയ്യാൻ പറ്റീല്ല… ദൈവമേ ന്ത് കുടിയാ ഞാൻ കുടിച്ചേ…. കുടുംബത്തെ മറന്ന്…..തേജേനേം ഒമുവിനേം എല്ലാരേം വെറുപ്പിച്ചു…… കരഞ്ഞു ഞാൻ ശരിക്കും അവശൻ ആയിരുന്നു…..
“അവനെ കൊണ്ട് പോയി കെടത്ത്….ഓൻ കൊർച് നേരം ഒറങ്ങട്ടെ….പാവം ക്ഷീണിച്ചു അവൻ….” എന്റെ തലേൽ തടവി ആണ് അച്ഛനത് പറഞ്ഞത്…ഒരു ദിവസം അടിച്ചു ലക്കില്ലാണ്ട് വന്നപ്പോ അച്ഛന്റെ നേരെ എന്റെ കൈ ഓങ്ങീട്ടുണ്ട്…..ദൈവമേ ആ നശിച്ച നാളുകൾ… ന്റച്ഛന് നേരെ വരെ കൈ ഉയർത്താൻ മാത്രം നീചൻ ആയിരുന്നോ ഞാൻ….താഴെ അമ്മേടെ മുറീൽ ന്നെ കൊണ്ട് പോയി കിടത്തി…..
“ഇനി അവൻ കിടന്നോട്ടെ… എല്ലാരും വര്യ….”
ചെറിയച്ഛൻ ആണ് അത് പറഞ്ഞത്….. ശരിക്കും ഒരു രോഗിയോട് പറയുന്നത് പോലെയാണ് എനിക്ക് തോന്നീത്….ശരിക്കും ഇതൊരു രോഗം തന്നെ ആയിരുന്നു…. തിരിഞ്ഞ് നടന്ന തേജേടെ കയ്യിൽ പിടിച്ചു കൊണ്ട്
“നീ ഇവിടെ നിക്കടി…..”
പെണ്ണെന്റെ അടുത്ത് വന്നിരിന്നു….എന്നോട് ഒന്നും മിണ്ടീല….ഞങ്ങൾ അങ്ങനെ കുറേ നേരം ഇരിന്നു….ന്നെ കുറച്ചു മാറ്റി കിടത്തി ഓളും ന്റെ സൈഡിൽ കിടന്നു….
“എഡി… നീ ഇപ്പം ഓക്കേ ആണോ…?”
ഞാൻ തല കുലുക്കി ആന്ന് പറഞ്ഞു…… പിന്നെ ചെക്കിടു പൊളിയുന്ന ഒരടിയാണ് എനിക്ക് കിട്ടീത്… സുരാജേട്ടൻ പറേന്നത് പോലെ നല്ല രസികനടി….. ന്റെ കണ്ണീന്നും ചെവീന്നൊക്കെ പാറിയ കിളിക്ക് കണക്കില്ല……
“ഇത് തന്നില്ലേ ന്റെ പേരെനിക്ക് ചേരൂല….”
ആ അടി ഞാൻ നല്ല വൃത്തിക്ക് അഹിർക്കിന്നുണ്ട്….. ഞാൻ ഒരു ചെറു ചിരി മാത്രം പാസാക്കി….
“അന്ന് നീ എന്നെ വിളിച്ച തെറി മൊത്തം എനിക്കിപ്പഴും ഓർമിണ്ട്….. ന്നിട്ടും ഞാൻ നിന്നോട് മിണ്ടണത് നീ അങ്ങനെ ആവാനുള്ള കാരണം ഓർത്തിട്ട് മാത്ര… കേട്ടാഡാ മരപ്പട്ടി….”
അവള് കിടന്ന് ചീറി…..
എന്ത് പറയാനാണ്…..എല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്ഥാനാണ്….. രാവിലെ അടിക്കുവൊന്നും ചെയ്യാത്തോണ്ട് വല്ലാത്ത വെശപ്പ്… ഞാൻ വയറിൽ കയ്യും കൊടുത്ത് വിശക്കുന്നു ന്ന് കാണിച്ചു….ഓൾ ചിരിച്ച് കൊണ്ട് ന്റെ കയ്യും പിടിച്ചു റൂമിലേക്ക് നടന്നു…