ദർശന 3 [Thomas Alva Edison]

Posted by

“വല്യമ്മേ ഇവിടൊരാൾക്ക് വെശക്കണൂന്ന്….. ആ ഇന്ന് വയറ്റിൽ കള്ളില്ലാത്തതല്ലേ വെശപ്പ് കാണും….”

ന്നെ കസേരയിലിരുത്തി അതും പറഞ്ഞോള് അടുക്കളേലേക്ക് പോയി….. അമ്മ അപ്പഴത്തേക്കും ഒരു പ്ലേറ്റ് നിറച്ചും ദോശയും പിന്നെ സാമ്പാറും ചമ്മന്തിയുമായി എത്തീരുന്നു….. ന്തോ നല്ല വിശപ്പ്… പിന്നൊന്നും നോക്കീല കൊറേ ദോശ അങ്ങ് തട്ടി….ല്ലാരും എന്നെ തന്നെ നോക്കി ഇരിക്കാണ്….. ല്ലാരേം മുഖത്തെ സന്തോഷൊന്ന് കാണണം….പഴേ ഗൗതത്തെ തിരിച്ചു കിട്ടിയതിന്റെ ഉത്സാഹം എല്ലാരുടേം മുഖത്തിണ്ട്…എല്ലാരുടേം ചായ കഴിഞ്ഞ് ഇറയത്ത് അമ്മേന്റെ മടീൽ തല വെച്ച് കിടക്കുവാണ്….അമ്മ ചെറുതായി മസാജ് ചെയ്ത് തരുന്നുണ്ട്…… നിക്ക് ഭയങ്കര ഇഷ്ടാണ് ഇങ്ങനെ കെടക്കാൻ…..

“അമ്മേന്റെ മസാജിങ് ശരിക്കും മിസ്സ്‌ ചെയ്ത് കേട്ടോ… ”

“അതിന് ഞാൻ എവിടേം ഓടി പോയിട്ടൊന്നും ല്ലല്ലോ….. ചെക്കന്റെ വർത്താനം നോക്കണേ….”

എല്ലാരും ഇത് വരെ സംഭവിച്ച കുറ്റവും കൊറവുകളും എല്ലാം നിരത്തി….. എല്ലാം ഞാൻ ഏറ്റു പറയുവേം ചെയ്തു….

“അമ്മാ നമ്മക്കിന്നെല്ലാർക്കും കൂടി ഒരു സിനിമക്ക് പോയാലോ….”

ആ വീട്ടിൽ നിന്ന് നിന്ന് എനിക്ക് ശരിക്കും വട്ടായിരുന്നു….വീട് വിട്ടാൽ ബാർ… ബാർ വിട്ടാൽ വീട്….വേറെവിടെയും പോക്കില്ല…

“മ്മ് പോവാം….” എല്ലാരും ഒരുമിച്ചാണ് പറഞ്ഞത്…..കൊറേ സിനിമ കാണുന്ന ആളായിരുന്നു ഞാൻ… ഓൾ മരിച്ചെന് ശേഷം ഒരു സിനിമ കണ്ടിട്ടില്ല….. എനിക്ക് റിഫ്രഷ് ആവാൻ സിനിമയെക്കാൾ ബെസ്റ്റ് ഓപ്ഷൻ വേറെ ല്ല…… പിന്നെയും ഓരോന്ന് പറഞ്ഞു സമയം അങ്ങ് പോയി… വൈകുന്നേരം എല്ലാരും കൂടി സിനിമക്ക് പോയി…വേറെവിടെയും അല്ല നമ്മളെ ബഷീർക്കാന്റെ ലിബർട്ടി തന്നെ….പണ്ട് കോളേജിൽ പഠിക്കുമ്പോഴും അത് കഴിഞ്ഞും ആരതീന്റെ കൂടെ ഇവിടെ തന്നെ ആരുന്നു….. കുഞ്ഞൂന് സിനിമക്ക് വരാൻ വെല്ല്യ താല്പര്യം ഒന്നൂല്ല….പിന്നെ എന്റെ തോളിൽ തല വെച്ച് കിടക്കാൻ വരുന്നൂന്ന് മാത്രം….വേറെ ചെക്കന്മാരെ പോലെ തിയേറ്റർ ഇൽ കേറിയാൽ കൊഞ്ചാനും കുഴയാനൊന്നും എന്നെ കിട്ടൂല….ഞാൻ സ്‌ക്രീനിൽ തന്നെ അങ്ങ് ലയിച്ചിരിക്കും….. രാത്രി 9:30 ന്റെ ഷോ നാണ് ടിക്കറ്റ് എടുത്തത്….തണ്ണീർ മത്തൻ ദിനങ്ങൾ ന്ന് പറഞ്ഞ ഒരു മൂവി ആയിരുന്നു….. ആരാ നടനെന്നും നടീന്നൊന്നും എനിക്ക് അറീല….ഞാൻ മൊബൈല് യൂസ് ചെയ്തിട്ട് തന്നെ മാസങ്ങൾ ആയി….. ഞാൻ കൊറേ ചിരിച്ചു….. ഞാൻ ഇത്ര ചിരിച്ചു കണ്ടൊരു സിനിമ ഈയടുത്തൊന്നും ഉണ്ടായിട്ടില്ല….. ഈയടുതെന്ന് പറഞ്ഞാ കഴിഞ്ഞ വർഷം പോലും….. ന്തോ അത്രക്ക് ചിരിച്ചു….. ന്റെ ആ മൂടേ അങ്ങ് മാറി സെറ്റ്

Leave a Reply

Your email address will not be published. Required fields are marked *