ആയി….തിരിച്ചു കാറിൽ വരുമ്പോ ഞങ്ങൾ ല്ലാരും ചിരിക്കുവാരുന്നു… എല്ലാർക്കും പടം വല്ലാണ്ട് ഇഷ്ടായി…..
“നീ വന്നേരെ ന്റെ ചെക്കൻ ആള് പഴയ പോലെ ആയി… നിൻക് കൊറച്ചു ദിവസം മുന്നേ വന്നൂടായിരുന്നോ…”
“ചെറിയമ്മ വന്നുണ്ടൊന്നും ല്ല….എനിക്ക് നന്നാവാൻ തോന്ന്യതോണ്ടാ….”
ഹ്മ്മ് അങ്ങനെ ഇപ്പൊ അതിന്റെ ക്രെഡിറ്റ് കൊണ്ട് പോയി ഗമ കാണിക്കണ്ട….
“അയ്യടാ… ന്നിട്ട് ന്ത്യേ ഇത്ര ദിവസം തോന്നീല….. അച്ഛനേം അമ്മേനേം കരയിപ്പിക്കാത്ത ദിവസം ണ്ടോ നീ….”
പറഞ്ഞത് സത്യം ആയിരുന്നേലും… ചെറിയമ്മ അത് മുഖത്തടിച്ചു പറഞ്ഞപ്പോ നിക്ക് എന്തോ വല്ലാണ്ട് ഫീൽ ആയി….
“എനിക്കതിൽ ഏറ്റോം ചിരി തോന്നിയ സീൻ എന്താന്ന് അറിയോ….ആ സ്റ്റോറിന്റെ പേരിൽ സാറന്മാര് അടികൂടിന്നില്ലേ….അത് കണ്ടിട്ട് ചിരി നിർത്താൻ പറ്റീല….”
“അയ്യ വിഷയം മാറ്റിയതാണെന്ന് തിരിഞ്ഞേ ഇല്ല…”
എൻക് ഫീൽ ആയത് കണ്ട് വിഷയം മാറ്റാൻ അച്ഛനത് പറഞ്ഞപ്പോ അച്ഛനിട്ട് തന്നെ ഞാനൊരു പണി കൊടുത്തു….ല്ലാരും ലോക ചിരി ആരുന്നു…..
“ഇനി നമുക്കിവന്റെ കല്ല്യാണങ് നടത്തണം…..” ന്റെ മൂഡ് വീണ്ടും നശിപ്പിച്ചു കൊണ്ട് ചെറിയച്ഛനാണത് പറഞ്ഞത്….
“അത് ശര്യാ… ഒരു പെണ്ണ് കെട്ടിയാ ഇവൻ അതൊക്കെ മറക്കും… എല്ലാം ഓക്കേ ആകും….” അത് അച്ഛനും ഏറ്റു പിടിച്ചു…
“അച്ഛാ….എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല….നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും….എന്തും ചെയ്യാം….. പക്ഷെ ഇതിന്റെ പേരിൽ ഇനിയൊരു ടോക്ക് വേണ്ട….എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് അതുണ്ടാവൂല….നിക്ക് അത് പറ്റില്ല….”
കനത്ത ശബ്ദത്തോടെ അത്രയും തീവ്രമായിരുന്നു എന്റെ തീരുമാനം…..
“ന്തിനാ ഇപ്പം കല്യാണം….ന്റെ കുട്ടന് ആകെ 26 ആയല്ലേ ഉള്ളൂ… ഒരു തെരക്കൂല….ഒരു രണ്ട് വർഷോക്കെ കഴിഞ്ഞ് പതുക്കെ മതി….”
“ചെറിയമ്മേ….രണ്ട് വർഷല്ല…20 വർഷം കൈഞ്ഞാലും ന്റെ തീരുമാനത്തിന്