എന്തായാലും അയാളുടെ തന്ത്രം വിജയിച്ചു പൂനം അതിൽ ഒപ്പ് വച്ചു. കൊടുക്കേണ്ടത് കൊടുത്തു എല്ലാം അവസാനിപ്പിച്ചു ഒരാഴ്ചക്കുള്ളിൽ എല്ലാം തീർന്നു
ഇതിനിടെ കുമാറും ആയുള്ളൂ എല്ലാം അവസാനിപ്പിച്ചു ചാന്ദ്നി. മയക്കു മരുന്ന് കൈവശം വച്ചതിനു തോണ്ടി സഹിതം കുമാർ അകത്തായി പിന്നെ ഡിവോഴ്സ് എളുപ്പം ആയി.
ചാന്ദിനി യുടെ ഡിവോഴ്സ് അവരുടെ കുടുംബത്തിൽ അറിഞ്ഞു
എല്ലാം അവസാനിപ്പിച്ചപ്പോൾ കിരൺ ചാന്ദിനിയെ വിളിച്ചു പറഞ്ഞു എല്ലാം അവസാനിപ്പിച്ചു രക്ത ചൊരീ ച്ചിൽ ഇല്ലാതെ തന്നെ. പിന്നെ അവളെ ഒന്ന് കാണണം എന്ന് പറഞ്ഞു. പരസ്പരം കാണാം എന്ന് അവൾ സമ്മതിച്ചു അച്ഛനോട് അനുവാദം വാങ്ങി അവൾ ഇറങ്ങി ഹരിദേവ അനുമതി കൊടുത്തു കാരണം അയാൾക്ക് കിരണിനെ ഇഷ്ടമായിരുന്നു ഇനി മകൾക്കു താല്പര്യം ആണെകിൽ….,. അത് തന്നെ ആയിക്കോട്ടെ എന്ന പക്ഷക്കാരൻ ആയിരുന്നു
അവർ കാണാൻ കണ്ടെത്തിയത് ഒരു പാർക്ക് ആയിരുന്നു. പരസ്പരം കണ്ടു സംസാരിച്ചുകൊണ്ട് ഒരു പുൽത്തകിടിയിൽമേൽ ഇരുന്നു അപ്പോൾ രണ്ടു പേരുടെയും മനസ് ഇരു കൗമാരക്കാരുടെ പോലെ തന്നെ ആയിരുന്നു പ്രണയിനിയെ നേരിട്ട് കണ്ട കാമുക മനസ് തന്നെ ആയിരുന്നു കിരണിന്റെ ഇരുവരും പതിയെ ചെന്നിരുന്നു. പ്രണയത്തിന്റെ ലോകത്തു അവർ നീന്തി നടന്നു പൂനവും ആയുള്ള വൈവാഹിക ബന്ധതെ കുറിച്ചുള്ളതും എന്ന് അതുപോലെ കുമാറും ആയുള്ളൂ വിവാഹം ബന്ധംഅതിനെ കുറിച്ചുള്ള ഓർമയും രണ്ടു പേരും എന്നെന്നേക്കും ആയി മറന്നു
ഇങ്ങനെ കൂടികഴ്ചകൾ പുരോഗമിച്ചു അവസാനം കിരൺ തന്റെ അച്ഛനോട് തുറന്നു പറഞ്ഞു അയാൾ പക്ഷെ അവൻ സംസാരിക്കുന്നതിനു മുൻപ് തന്നെ ഹരിദേവയും ആയി സംസാരിച്ചു ഇത് ഉറപ്പിച്ചിരുന്നു അത് കിരണിന് ഒരു വലിയ സർപ്രൈസ് ആയി. ചാന്ദിനി ക്കും ഇത് തന്നെ ആയിരുന്നു അങ്ങനെ ആ ദിവസത്തിന്റെ തലേദിവസം ആയി
പൂനത്തിന്റെ മാതാപിതാക്കൾ ഹരിദേവയെ കാണാൻ വന്നു അവർ പറഞ്ഞു ഞങ്ങൾ പൂനത്തിന്റെ കല്യാണം ഉറപ്പിച്ചു അത്ആരാണ് എന്ന് ഹരിദേവ ആരാഞ്ഞു
രാജേന്ദർ ചേട്ടന്റെ മകൻ വരുൺ
ഹരിദേവ മനസിൽ ചിന്തിച്ചു ചേരും പാടി ചേർന്നു പൂനത്തിന് ചേരുന്നത് ഇതുപോലെ ഉള്ള നെറികെട്ടവൻ ആണ് അലെങ്കിലും അവളും അവളും അത്ര മോശം അല്ല. സ്വന്തം പെങ്ങൾക്ക് എങ്ങനെ ഇതുപോലുള്ള ഒന്ന് ജനിച്ചു മനസിൽ ഓർത്തു ഹരി ദേവ.