പക്ഷെ ചിന്ത ചാന്ദിനിയുടെ മനസ്സിൽ വന്നു പൂനം കാണിച്ച ചതി കിരൺ അറിഞ്ഞു എന്ന് ഉറപ്പായി കുറച്ചു മുൻപ് കിരൺ ചേട്ടന് കാൾ വന്നു അച്ഛൻ ആയിരുന്നു എന്ന് തോന്നുന്നു ഒരാഴ്ചക്കുള്ളിൽ അവർ പുറപ്പെടുന്നു അത് വരെ ക്ഷമിക്ക് എന്നും. അവളുടെ പരിക്ക് മാറി കഴിഞ്ഞു നമുക്ക് ഇത് തീരുമാനിക്കാം എന്നും ഒഴിയാം എന്നു താൻ മിന്നായം പോലെ കേട്ടതാണ് ഒരു സ്വർത്ഥ മനോഭാവം ചാന്ദിനിയിൽ ഉടലെടുത്തു ഒരിക്കൽ തനിക്കു വന്നു പോയ സൗഭാഗ്യം ഇത്തവണ പിടിച്ചു എടുത്താലോ എന്ന് വരട്ടേ എന്നവൾ ചിന്തിച്ചു
ഇതിന്ടെ പൂനത്തിന്റ അവസ്ഥ അറിഞ്ഞ അവളുടെ തന്തപ്പടി ബോധം കെട്ടു വീണു അയാളെയും വാരി പിടിച്ചിച്ചു ബന്ധുക്കൾ ഹോസ്പിറ്റലിൽ ആക്കി എല്ലാവരെയും പൂനം കിടക്കുന്ന ICU ഭാഗത്തു നിർത്തില്ല രണ്ടു പേർ നിൽക്കാൻ പറഞ്ഞു
അമീർ വിഷയം ചാനൽ വഴി വന്നപ്പോൾ പൂനത്തിന്റെ ബന്ധുക്കൾ കിരണിന്റെ അടുത്ത് നിൽക്കാൻ ചെറുതായി ഭയപ്പെട്ടു കാരണം DCP അവന്റെ അമ്മാവൻ ആണ്. കൂടാതെ അവന്റെ മുഖത്ത് ഒരു കോപം കണ്ടു എന്തിനും പോന്ന ഒരു ഭാവം നല്ല സൗമ്യൻ ആയിരുന്ന നല്ല ക്ഷമ ഉള്ളതെന്ന് നാട്ടുകാർ പുകഴ്ത്തുന്ന ആ ചെറുപ്പക്കാരന്റെ മുഖം ഇത്രയും കലിപ്പിൽ കണ്ടപ്പോൾ അവർ എന്തൊക്കയോ ഊഹിച്ചിരിക്കണം. കൂടാതെ ഭാര്യാ സീരിയസ് അയി ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു വിഷമം അല്ല എന്നും അവർ തിരിച്ചു അറിഞ്ഞു
ഇതിനിടെ പോലീസ് അമീറിന്റെ ബോഡി തിരച്ചിൽ ആരംഭിച്ചു. നിരാശ ആയിരുന്നു ഫലം കാരണം. വെള്ളം ഒഴുകി പോകുന്ന തുരങ്ക മുഖത്തു ഒരു വിധം വലിപ്പം ഉള്ള അന്യ വസ്തുക്കൾ കടന്നു പോകാതിരിക്കാൻ കമ്പികൾ കൊണ്ട് നിശ്ചിത അകാലത്തിൽ ഗ്യാപ് ഉള്ള ഒരു അരിപ്പ ആ ടണൽ മുഖത്തു ഉണ്ടായിരുന്നു ഉറപ്പായും ബോഡി അവടെ തടയും കൂടാതെ ഡാമിൽഒരു തിരച്ചിൽ നടത്തി കഴിഞ്ഞു നിരാശ ആയിരുന്നു ഫലം. അപ്പോൾ ഉറപ്പായും അമീറിനെ ആരോ രക്ഷപ്പെടുത്തി എന്ന് പോലീസ് അനുമാനിച്ചു അവനെ പോലീസ് ശക്തം ആയി തിരയാൻ ആരംഭിച്ചു ചന്ദ്നിയുടെ അച്ഛൻ അവളെയും കിരണിനെയും അവിടെ ഇരുത്തി പോയി അയാൾക്ക് പോകാൻ തിടുക്കം ഉണ്ടായിരുന്നു കാരണം തന്റെ മകളുടെ തലയിൽ താൻ വച്ചു കൊടുത്ത ആ മുൾ കിരീടം ഇന്ന് താൻ പറിച്ചു എറിയും. തന്റെ മകൾ താൻ കൊടുത്ത വാക്ക് മൂലം അവളെ കുമാറിനെ മാനസികം അയി സഹിക്കുക ആയിരുന്നു താൻ അറിയാൻ വൈകി പിന്നെ പൂനത്തിന്റെ കാര്യം താൻ ഊഹിച്ചത് ശരി ആണ് എന്നയാൾ ചിന്തിച്ചു ആണ് താൻ വാക്ക് കൊടുത്തില്ല എങ്കിൽ ഇപ്പോൾ തന്റെ മകൾ സന്തോഷപൂർവം ജീവിച്ചേനെഹരിദേവ മനസിൽ വിതുമ്പി. ഇനി മകളുടെ ആഗ്രഹം എന്താണോ അത് താൻ നിറവേറ്റും. കുമാറിനെ തന്റെ അളിയന്മാർ പൊക്കി ഫോൺ വന്നു ഇനി എല്ലാം എളുപ്പം ആണ് തല്ക്കാലം രഹസ്യമായി ഇരിക്കട്ടെ