മുറപ്പെണ്ണ് 3
Murappennu Part 3 | Author : Poocha | Previous Part
നല്ല കമെന്റുകൾക്ക് നന്ദിയുണ്ട്
കമെന്റിലൂടെ പ്രോത്സാഹിപ്പിച്ച എല്ലാർക്കും, പിന്നെ പ്രണയം ഇഷ്ടപെടുന്ന എല്ലാവർക്കും…
പൂച്ചയുടെ ഹൃദയം നിറഞ്ഞ വാലൻടൈൻസ് വീക്
ആശംസകൾ……
“ചേച്ചി ഞാൻ ചോദിച്ചതിന് മറുപടിപറഞ്ഞില്ല ”
“ഞാൻ എങ്ങനാടാ നിന്നോട് അതുപറയുന്നേ ”
“ചേച്ചി പറ….. എന്നോടല്ലെപറയുന്നേ ”
“ഇപ്പൊ പെട്ടെന്ന് ഇങ്ങനൊക്കെ ചോദിച്ചാൽ…. ഞാൻ എങ്ങനാടാ പെട്ടെന്ന് ഒരു മറുപടിപറയുന്നത് ”
“ചേച്ചിക്കിപ്പോൾ വയസ്സ് ഇരുപത്തിയാറായി…..”
“അതിന് ”
“അതിനൊ….. ചേച്ചി ചിറ്റപ്പന് പ്രായമായി……, പ്രിയക്ക് ഇരുപത്തിരണ്ടും…. അവൾക്ക് ഇപ്പഴേ കുറെ ആലോചനകൾ വന്നിട്ടുണ്ട്…. അവർ വന്ന് അവളെ കണ്ടിഷ്ടപെടുന്നുമുണ്ട് പക്ഷെ ചേച്ചി നിക്കുമ്പോ അനിയത്തിയുടെ കല്യാണം നടക്കുന്നത് ശെരിയാണോ എന്ന് ചോദിച്ചു ഉത്തരത്തിനുപോലും കാക്കാതെ അവർ കല്യാണം ഒഴിയുന്നുണ്ട്….”ഞാൻ ഇത്രേയും പറഞ്ഞതുതന്നെ മുള്ളിൽ നിന്നുകൊണ്ടാണ്… എനിക്ക്ക്കഴിയില്ലായിരുന്നു എന്റെ ലെച്ചുവിനെ വേറൊരാൾക്ക് കൊടുക്കാൻ… അവൾ എന്റയ എന്റെ മാത്രം!”അല്ല ഇനി…. ലെ…. ലെച്ചുചേച്ചിക്ക് ആരെങ്കിലും ഇഷ്ടമുണ്ടോ… ഇനി അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണോ “പുറമെ തോന്നിയില്ലെങ്കിലും ഉള്ളിൽ ഞാൻ നെഞ്ചത്തിടിച്ചു കരയുകയായിരുന്നു…
അപ്പച്ചിക്കുകൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി മാത്രം..
കഴിഞ്ഞ ആഴ്ച അപ്പച്ചി വിളിച്ചു…
അവളുടെ കല്യാണകാര്യം പറയാൻ….
ആദ്യം ഞാൻ ഒന്നുഞെട്ടിയെങ്കിലും പിന്നെ ഞാൻ അതൊരവസരമായി കണ്ടു….
കല്യാണം തീരുമാനിക്കുമ്പോൾ എല്ലാം ലെച്ചു ഓരോരോ കാരണങ്ങൾ പറഞ്ഞു ഒഴിയുന്നു എന്നുപറഞ്ഞയിരുന്നു അപ്പച്ചി വിളിച്ചത്…
ഞാൻ ലെച്ചുവിന് പ്രിയപ്പെട്ടതാണ് അതുകൊണ്ട് നിന്റടുത് അവൾ കാര്യം പറയും എന്നും അപ്പച്ചി സൂചിപ്പിച്ചിരുന്നു…
അവിടെ ഞാൻ കണ്ടത് എന്റെ സംശയം തെളിയിക്കാൻ വേണ്ടിയുള്ള അവസരമിരുന്നു…..
എന്റെ സംശയമാണ് ഇപ്പൊ വാക്കുകളാൽ ഞാൻ ലെച്ചുവിനോട് ചോദിച്ചത്….
“ലെച്ചുവിനാരെയെങ്കിലും ഇഷ്ടമുണ്ടോ ”
കേൾക്കാൻ പാടില്ലാത്തതെന്തൊക്കേട്ടപോലെ അവൾ ഞെട്ടിത്തരിച്ചെന്നെ നോക്കി…