ഞങ്ങൾ അവിടെ ചെന്നു ബെൽ അടിച്ചപ്പോൾ പതിയെ ഡോർ തുറന്നു..
ഒരു ബെർമുഡ എക്കെ ഇട്ടു ഒരു ചെറുക്കൻ ആണ് ഡോർ തുറന്നത് ഇനി വീട് മാറി പോയോ എന്നോർത്തു നിന്നപ്പോൾ ഒരു റൂമിൽ നിന്ന് ഹാളിലോട്ടു ഹെലൻ കേറി വന്നത്, ഞങ്ങളെ കണ്ടത്തെ ഹെലൻ ചേച്ചിടെ ഫ്യൂസ് അടിച്ചു പോയി
ചോദിച്ചു വന്നപ്പോൾ ആണ് അറിഞ്ഞത് അവന്റെ പേര് അസീം എന്നാണന്നും, ഇവർ രണ്ട് പേരും കൂടി ഒരു വർഷം ആയി ലിവിങ് ടുഗെതർ ആണ് എനെക്കെ..
ഞങ്ങൾ അവളേം കൂട്ടി നേരെ വീട്ടിൽ വന്നു, ബന്ധുക്കൾ എല്ലാരും വന്നു കാര്യം എക്കെ അറിഞ്ഞു മൂന്നാലു മണിക്കൂർ നീണ്ട വിചാരണ നടന്നു
എല്ലാം കഴിഞ്ഞപ്പോൾ വെന്തു വെണ്ണീർ ആയ ഷേബ ആന്റിക്ക് അച്ഛൻ ഒരു ഉപദേശം കൂടി നൽകി ‘ പഠിത്തത്തിലും, മാർക്കിലും ഒന്നും അല്ലാ ഷേബേ കാര്യം… മക്കളെ അനുഷരണേലും നല്ല ശോഭാവത്തിലും വളർത്തണം ‘.. അന്ന് താന്നതാണ് പുള്ളികാരിടെ തല,, പിന്നെ ഇന്നാണ് അത് ഉയർന്നു നിൽക്കുന്നത്.. ++++++++++++++++++++++++++++++++++
പുള്ളിക്കാരി എന്നെ കൈയിൽ പിടിച്ചു അടുത്ത് നിർത്തി തലയിൽ കൈ വെച്ചു പറഞ്ഞു.. ‘എങ്കിലും എന്റെ മോനേ, നിന്റെ ഒരു ധൈര്യം ‘
നീ പണ്ടാരം അടങ്ങി പോകുമെടി ദുഷ്ട്ടെ.. അച്ഛനും, ഉണ്ണി ചേട്ടനും വരാന്തയിൽ ഇരുന്നു എന്തെക്കെയോ ചർച്ച ആണ്.. എന്റെ കാര്യം ആണെന്ന് തോന്നുന്നു, ആവണം എല്ലോ…
ഞാൻ അടുക്കളയിൽ ചെന്നു, അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി… മരിയ ചേച്ചി ഫുഡ് വിളമ്പി കൊണ്ടു തന്നു.
‘മോനു ചേട്ടൻ നിന്നെ കൊറേ തവണ വിളിച്ചു.. നീ എന്നാ എടുക്കാതെ ‘ ഓഹോ അപ്പോൾ ഗൾഫിൽ ഉള്ള നിന്റെ കെട്ടിയോൻ കൂടി എന്നെ തെറി പറഞ്ഞാലേ നിനക്ക് ഉറക്കം വരാത്തൊള്ളൂ അല്ലേ..
‘ഞാൻ വൈകിട്ടു വിളിച്ചോളാം ‘ ഞാൻ പ്ലേറ്റിൽ തന്നെ കണ്ണ് നട്ടു പറഞ്ഞു..
‘നീ പോയപ്പോൾ ചേച്ചി സമ്മാനം കൊണ്ടേ വരാവൂ എന്ന് പറഞ്ഞപ്പോൾ, ഇത്ര വല്യ സമ്മാനം ആണ് നീ കൊണ്ടുവരുക എന്ന് വിചാരിച്ചില്ല ‘ മരിയ ചേച്ചി എനിക്ക് കുറച്ച് കൂടി കറി വിളമ്പി കൊണ്ട് പറഞ്ഞു.. ഇവിടെ എനിക്ക് പ്രാണ വേദന അപ്പോൾ ആണ് അവളുടെ വീണ വായന