അതിനു ഞാൻ ഇരുത്തി ഒരു നോട്ടം മാത്രം നൽകി..
‘പെണ്ണിനെ കാണാൻ ഏതായാലും സിനിമ നടിമാരെ പോലെ ഉണ്ട് ‘ ഷാരോൺ ചേച്ചി പറഞ്ഞു.. പുള്ളികാരിടെ കൈയിൽ കൊച്ച് ഇരുപ്പുണ്ട്, അവൻ എന്നെ നോക്കി ചിരിക്കുവാ 👶 നീ ചിരിക്കേണ്ടാ.. നിന്നെ എടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല മോനേ കൊച്ചച്ചൻ..
‘ഇവിടെ ഉള്ളവരെ കുറിച്ച് എന്തേലും ചിന്ത ഉണ്ടാരുന്നെങ്കിൽ ഇവൻ ഇത് ചെയ്യുവാരുന്നോ ‘ കുറേ നേരത്തെ മൗന വൃതം അവസാനിപ്പിച്ചു അമ്മ ആരോടേനില്ലാതെ പിറുപിറുത്തു.. 👵
അമ്മ വീണ്ടും എന്തെക്കെയോ പറയുന്നുണ്ട്.. ‘ താഴെ വെച്ചാൽ ഉറുമ്പ് അരിക്കും… ‘ ഉറുമ്പ് അരിക്കാൻ ഞാൻ എന്തോന്നു പഞ്ചസാരയോ.. 🧂
ഞാൻ പെട്ടന്ന് ആഹാരം കഴിച്ചു മുകളിലോട്ടു ചെന്നു.. പുറകെ ആ ഷേബ ആന്റിയും വരുന്നുണ്ട്, നൂറു വാട്ട്സ് ബൾബ് പോലെ നിന്ന് കത്തുവാണ് പുള്ളികാരിടെ ചിരി.. 😁
‘എന്തിയെടാ ചെക്കാ, നിന്റെ പെണ്ണിനെ ഞാൻ കണ്ടില്ലലോ ‘ പുള്ളിക്കാരി ചിരി തൂക്കി എന്റെ പുറകെ റൂമിലോട്ടു കേറി..
ശ്രുതി തുണി തേക്കുവാണ്, അവൾ തിരിഞ്ഞു നോക്കി.. ആന്റിടെ 100 വാട്ട്സ് ചിരി ഫ്യൂസ് ആയി… പിന്നല്ലാഹ് ഞാൻ വീണാലും, സ്വർണ്ണ കുഴിയിലെ വീഴു മോളെ.. 😁
പുള്ളിക്കാരി ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോയി…. ശ്രുതി തേക്കുന്നത് എന്റെ തുണി ആണെന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി..
‘എവിടെ പോകാൻ ആണ് ‘ ഞാൻ ചോദിച്ചു..
‘കോളേജിൽ ‘ ശ്രുതി തുണി തേച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.. ദൈവമേ ഈ പെണ്ണിന് ഭ്രാന്ത് ആണ് 🤧 ഇന്ന് കോളേജിൽ ചെന്നാൽ എല്ലാം കൂടി കൊന്നു കുഴിച്ചിടും..
‘കോളേജിൽ ഇന്ന് പോണോ ‘ ഞാൻ കെഞ്ചുന്ന രീതിയിൽ ചോദിച്ചു….
‘ എനിക്ക് അമ്മയേം, അച്ഛനേം കാണണം ‘ അവൾ പറഞ്ഞു… ഇവളെ ഒറ്റക്കു വിട്ടാലോ? ഏയ് സ്വന്തം ഭാര്യയെ ആ നരഭോജികൾക്ക് തിന്നാൻ വിട്ട് കൊടുത്തിട്ടു വീട്ടിൽ കുത്തിയിരുന്നാൽ എന്റെ മനസാക്ഷി വരെ എന്നെ വാണമേ എന്ന് വിളിക്കും.. എന്റെ ഡ്രസ്സ് വരെ തേച്ച് തന്നതാ പാവം… പോകാം…. പക്ഷെ 😫