കളിയാക്കലുകൾ കിട്ടി സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ, ഞാൻ അമ്മേയെ അതൊന്നും അറിയിക്കാൻ നിന്നില്ല. ആ കുറ്റബോധം കൊണ്ടുള്ള കരച്ചിൽ കാണാൻ എനിക്ക് വയ്യ. ഞാൻ അതുകൊണ്ട് വൈകാതെ തന്നെ കളിയാക്കലുകളെ ഒക്കെ മുഷ്ടികൊണ്ട് നേരിടാൻ തുടങ്ങ്യപ്പോൾ എല്ലാം ശരിയായി.
അപ്പ എല്ലാം വെട്ടിപ്പിടിച്ചു എന്ന് തോന്നിയപ്പോൾ വീണ്ടും കല്യാണം കഴിച്ചു എന്നറിഞ്ഞിരുന്നു. എനിക്ക് 16 വയസ്സുള്ളപ്പോൾ ഒരു 23 കാരിയെ. അതറിഞ്ഞ ദിവസം അമ്മക്ക് നല്ല ദേഷ്യം ആയിരുന്നു. കാരണം അന്ന് അമ്മയ്ക്കും അപ്പക്കും വയസ്സ് 42 ആണ്. പിന്നീട് എപ്പോഴോ ആണ് അറിയുന്നത് ആ പെണ്ണിനെ ചെറുപ്പത്തിലേ ദാരിദ്ര്യം കാരണം പിടിച്ചു കെട്ടിച്ചു കൊച്ചുണ്ടായി, കൊച്ചിന്റെ ഏഴാം വയസിൽ ഭർത്താവു മരിച്ചു എന്നും.. അപ്പ ആ കുടുംബത്തെ ദത്തെടുത്തെന്നും ഒക്കെ. അവരുടെ പേര് അന്ന എന്നാണ് എന്ന് ഞാൻ ഇപ്പോൾ ഇമെയിൽ വന്നപ്പോൾ ആണ് അറിയുന്നത്. 11 കൊല്ലത്തിനു ശേഷം.
അമ്മയുടെ മരണശേഷം ആണ് ഞാൻ മുംബൈയിൽ ജോലിക്ക് വന്നത്. കേരളത്തിൽ ഒന്നും കിട്ടാതല്ല, അവിടെ എല്ലാരുടെയും കണ്ണിൽ എനിക്ക് ആരുമില്ലലോ. ഇവിടെ എന്നെ അങ്ങനെ കാണാൻ ആരുമില്ല. ഇൻഡസ്ട്രിയൽ മാനേജ്മന്റ് ഡിഗ്രി കൈയിൽ ഉള്ളത് കൊണ്ടും, താല്പര്യമുള്ള പണി ആയതുകൊണ്ടും പെട്ടന്ന് തന്നെ ഷിപ്പിംഗ് മാനേജ്മന്റ് കമ്പനിയിൽ പ്രൊജക്റ്റ് ഓഫീസർ ആയിട്ട് ഇപ്പോൾ ജോലി. എന്റെ ധൂർത്ത് കഴിഞ്ഞും കൈയിൽ നല്ല ഒരു വിധം സേവിങ്സ് ഉണ്ടാവാൻ പാകത്തിന് സാലറി ഉള്ളത് കൊണ്ട്, അമ്മേടെ കുടുംബ സ്വത്തിലേക് ഇതുവരെ എത്തിനോക്കേണ്ടി വന്നട്ടില്ല.
കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ച് ഇരുന്നത് കൊണ്ട് ഇമെയില്‍ വായിച്ചപ്പോള്‍ വന്ന വിഷമം ഒക്കെ എങ്ങോട്ടോ പോയി. ഓഫീസില്‍ നിന്നു ജിം ബാഗും ലാപ്ടോപ്പ് ബാഗുമായി ഇറങ്ങി ലിഫ്റ്റിന് മുന്നില്‍ വെയിറ്റ് ചെയ്യുമ്പോള്‍ പിറകില്‍ നിന്നു ആരോ ചന്തിക്ക് ഒരു തല്ല്. തിരിഞ്ഞു നോക്ക്യപ്പോ വീണ മേനോന്. കമ്പനിയിലെ HR ഡിപ്പാർട്മെന്റിൽ ആണ് വീണ ജോലി ചെയ്യുന്നത്. ഈ കമ്പനിയിൽ സ്ത്രീകളിൽ അകെ ഇവൾ മാത്രമേ മലയാളി ആയിട്ടുള്ളു.
“എന്താടാ ഇറങ്ങുമ്പോ വിളിക്കാം എന്നു പറഞ്ഞിട്ട് മിണ്ടാണ്ട് പോണേ? എന്നെ ഒഴിവാക്കാന്‍ നോക്കാണോടാ ?” അവളുടെ ചുവന്നു തുടുത്ത ചുണ്ടും മലര്‍ത്തി കൊഞ്ചിക്കൊണ്ട് എന്നോട് ചോതിച്ചു.
“മറന്നു പോയെടി മേനോത്തി” ചിരിച്ചു കൊണ്ട് ഞാൻ സത്യം പറഞ്ഞു. എന്നിട്