ദൂരെ ഒരാൾ 2 [വേടൻ]

Posted by

ചേച്ചി എന്നെ ഒന്ന് നോക്കി ഞാൻ കണ്ണടച്ച് കാണിച്ചു.

:ഞാൻ എല്ലാം പറഞ്ഞുകൊടുത്തോളം മാം. പിന്നെ ഒരു റിക്വസ്റ്റ് കൂടെ ഉണ്ട് മാഡം…

മാം : എന്താ നന്ദു നമ്മൾ തമ്മിൽ ഒരു മുഖവര പറ എന്തായാലും…

ഈ പെണ്ണുമ്പുള്ളക്ക് എന്തിന്റ കൃമികടിയ എന്തോന്നാ വെളിച്ചുപറയുന്നേ അതും ഇവളുടെ മുന്നിൽ വച്ച്. ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കുണ്ട്

:വേറെ ഒന്നും അല്ല ചേച്ചിയെ എന്റെ കൂടെ ഇടണം. ഇറ്റ്സ് അ റിക്വസ്റ്റ് മാം..

മാം : ഇതിനാണോ ഇത്ര ഫോര്മാലിറ്റി ഓക്കേ അങ്ങനെ ആയിക്കോട്ടെ… പിന്നെ ഇന്നലെ ഞാൻ പറഞ്ഞ കാര്യം എന്തായി…..?

: എന്ത് കാര്യം ആണ് മാം… (ഇവര് എന്തോന്നാ പറയുന്നേ )

മാം : എടോ മറന്നോ സിനിമയ്ക്കു പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.

:അത് പിന്നെ ഞാൻ അവരോടു ഒന്നു ചോദിച്ചിട്ട്…. ഞാൻ നിന്ന് വിയർത്തു ഇതെല്ലാം ചേച്ചിക്കേക്കുണ്ടല്ലോ എന്ന് ഓർത്തു.

: ഞാൻ ഇന്നലെ പറഞ്ഞു എനിക്ക് തന്റെ കൂടെ ആണ് പോകണ്ടേ എന്ന്. മാത്രമല്ല ആ ശാരിക്ക് തന്നോട് ….

“പെട്ടെന്ന് നിർത്തി ഇപ്പോളാ ഇവർക്ക് ബോധം വന്നേ ചേച്ചി ഇരിപ്പുണ്ടല്ലോ എന്ന്. ഞാൻ ആകെ നാറി വിയർത്തു കുളിച്ചു നില്കുന്നു ”

മാം : ഗൗരി പുറത്ത് നിന്നോളൂ എനിക്ക് സന്ദീപിനോട് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട്.

ചേച്ചി ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ആ കണ്ണുകൾ ചുവന്നു തുടുത്തു എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് വെളിയിലേക്ക് പോയി. അവരോട് ഓരോ സ്‌ക്യൂസ് പറഞ്ഞു ക്യാബിൻ വിട്ട് ഇറങ്ങി. വെളിയിൽ എനിക്കു വേണ്ടി കാത്തിരിക്കുണ്ടായിരുന്നു അവൾ.

ഗൗരി : എന്തായിരുന്നു അകത്ത്…. ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.

:എന്ത് … ‘ ഞാൻ ഒന്ന് പരുങ്ങി ‘

: അവർക്കു നിന്നോട് എന്തെങ്കിലും ഉണ്ടോ…

:ചേച്ചി ഇപ്പോ അതൊന്നും അറിയണ്ട ഞാൻ പിന്നീട് പറയാം. വാ ബാക്കിയുള്ളവരെ പരിചയപെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *