: അളിയാ….. അവനെ ഞാൻ കെട്ടിപിടിച്ചു
മെർലിൻ : ആഹ് ഹാ രണ്ടും സ്നേഹപ്രകടനം ആണല്ലോ.
മിഥു : ഇത് ഇടക്ക് ഉള്ളതാ ഇവന്റെ പ്രൊജക്റ്റ് ഞാൻ ക്ലിയർ ചെയ്യും എന്റെ ഇവനും.
മെർലിൻ : ഓ അപ്പോ ഇതാണല്ലേ എൻ നന്പനെ പോൽ യറും ഇല്ലേ എന്ന് പറയുന്നത് .
അതിന് ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു. മെർലിൻ ആളൊരു ജോളി ടൈപ്പ് ആണ് പെട്ടന്ന് കമ്പനി ആകും. കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. അപ്പോളേക്കും ചേച്ചിയും ശാരിയും അങ്ങോട്ടേക്ക് വന്നു.
ശാരി : എന്താടാ രണ്ടും ഭയകര കളിയാണല്ലോ ഏഹ്…
ഞങ്ങളുടെ സംസാരം കേട്ടുവന്ന അവൾ ചോദിച്ചു. ചേച്ചി എന്നെ നോക്കി കണ്ണുരുട്ടുന്നു ഇതെന്താ സംഭവം എന്ന് നോക്കിയപ്പോ മെർലിന്റെ കൈ എന്റെ തോളിൽആണ് അതാ. ഞാൻ അറിയാതെ തന്നെ അവളുടെ കൈ എടുത്ത് മാറ്റി.
: എടി ഇത് മെർലിൻ, രണ്ടുപേരെയും നോക്കി ഞാൻ പരിചയപ്പെടുത്തി.
ശാരി : ഹായ് മെർലിൻ. എടാ ഒന്നിങ്ങ് വന്നേ. ഞാൻ എന്താണ് എന്ന അർത്ഥത്തിൽ ഞാൻ പിരികം പൊക്കി
മെർലിൻ : ഹായ് ഗയ്‌സ്, നന്ദു വിളിക്കുന്ന കണ്ടില്ലേ ചെല്ല് (എന്നെ ഒന്ന് തള്ളിക്കൊണ്ട് പറഞ്ഞു )
ഞാൻ അവർക്കു രണ്ടുപേർക്കും അടുത്തേക് ചെന്നു ശാരി എന്റെ ചെവിയിൽ പറഞ്ഞു.
ശാരി :നാണം ഉണ്ടോ ചെറ്റേ… എന്തോ ഡയലോഗ് ഒക്കെ ആയിരുന്നു എന്നിട്ട് ഇവിടെ വന്നു വായിനോക്കുന്നു, അല്ലെ ഗൗരി..
എനിക്കെട്ട് ഒന്ന് താങ്ങിക്കൊണ്ട് അവൾ പറഞ്ഞു
ഗൗരി : അതേ അതേ നീ വീട്ടിലോട്ട് വാ തരാം ഞാൻ…. പെണ്ണ് കലിപ്പ് മൂഡ് ആണ്. ഞാൻ ഏതേലും പെണ്ണിനെ നോക്കുന്നതിന് ഇവൾക്ക് എന്താ പണ്ട് എന്റെ പ്രേമം നിരസ്കരിച്ചവൾ അല്ലെ ഇവൾ.
:എന്റെ പൊന്നെ നിങ്ങൾ എന്തോ പറയുവാ,ജസ്റ്റ് പരിചയപെട്ടു അത്ര ഉള്ളു.
മിഥു : എടാ നമ്മക്ക് വൈകിട്ട് ഒന്ന് പുറത്ത് പോയാലോ മെർലിന്റെ പ്ലാൻ ആണ് ” അവൻ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു എല്ലാരും സമ്മദം മൂളി ചേച്ചിക്ക് ഒരു സന്തോഷം ഇല്ലാത്ത പോലെ “