” ഇപ്പോൾ നമ്മൾ ബ്ലഡ് സാമ്പിൾസ് കൊടുത്തത് കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ്‌ന് വേണ്ടിയാണ് റിസൾട്ട് പത്ത് ദിവസത്തിനകം വരും……. അത് വരെ നമുക്ക് ഈ വിഷയം സംസാരിക്കേണ്ട……. നിനക്ക് വേണം എങ്കിൽ ചെക്ക്അപ്പ് ചെയ്യാം ഇവിടെ നല്ല ഡോക്ടർസ് ഉണ്ട് ”
” വേണ്ട ”
” ഒക്കെ എങ്കിൽ കാറിൽ കേറൂ ”
ഞാൻ അവളെ ഹോസ്പിറ്റലിന് അടുത്തുള്ള ഒരു വില്ലയിലേക്ക് കൊണ്ട് പോയി. അവൾക്ക് വേണ്ടി ഞാൻ റെന്റിന് എടുത്തത് ആയിരുന്നു അത്. അതിന് മുന്നിൽ കാർ നിർത്തി. എന്നിട്ട് അവൾക്ക് നേരെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കീ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
” ഇവിടെയാണ് തൽക്കാലം നീ താമസിക്കുന്നത്. ഒരു വീട്ടിൽ വേണ്ട എല്ലാ കാര്യങ്ങളും അതിനുള്ളിൽ ഉണ്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി……… ഞാൻ റിസൾട്ട് കിട്ടിയിട്ട് ഇങ്ങോട്ട് വരാം അത് കഴിഞ്ഞു നമ്മുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ”
അവൾ ഒന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി. ഞാൻ ഡിക്കി തുറന്നു കൊടുത്തു. അവൾ ബാഗ് എടുത്ത് ഡിക്കി അടച്ചതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
പിന്നീട് മഹാലക്ഷ്മിയെ കണ്ടപ്പോൾ അവൾ എന്റെ മാറ്റം ശ്രെദ്ധിച്ചു. അവൾ അത് എന്നോട് ചോദിച്ചെങ്കിലും ഞാൻ ഒന്നും പറയാതെ ഒഴിഞ്ഞുമാറി.
പത്താം ദിവസം ഹോസ്പിറ്റലിൽ നിന്നും കാൾ വന്നു. ഞാൻ ഹോസ്പിറ്റലിൽ പോയി റിസൾട്ട് വാങ്ങി.
ഒരിക്കലും സത്യം ആവല്ലേ എന്ന് വിചാരിച്ചത് തന്നെ നടന്നിരിക്കുന്നു. അവളുടെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞ് തന്നെയാണെന്ന് റിസൾട്ട് പറയുന്നു.
ഞാൻ റിസൾട്ടും മറ്റ് ചില പേപ്പർസും ആയി നേരെ അവളുടെ വില്ലയിലേക്ക് പോയി.
ഞാൻ അവളുടെ വില്ലയുടെ ഡോറിൽ മുട്ടി. അവൾ വാതിൽ തുറന്നു .എന്നെ കണ്ട ഉടൻ തന്നെ അവൾ ചോദിച്ചു.
” ഇപ്പോൾ വിശ്വാസം ആയോ ”
ഞാൻ അവളോട് ഒന്നും മിണ്ടാതെ വില്ലക്ക് ഉള്ളിലേക്ക് നടന്നു.
ഞാൻ അവിടെ ഉണ്ടായിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നുകൊണ്ട് അവളോട് പറഞ്ഞു.