കരാർ 3 [Danmee]

Posted by

” ഇരിക്ക് ”

അവൾ  അവിടെ കിടന്ന കസേര  വലിച്ചിട്ട് ഇരുന്നു. അപ്പോൾ ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പർ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

” വായിച്ചു നോക്കി….ഒപ്പിടു ”

അവൾ എന്റെ കയ്യിൽ നിന്നും അത് വാങ്ങി വായിച്ചു

” എന്താ ഇത്‌ ”

“വായിച്ചു നോക്ക് ”

” വായിച്ചത് കൊണ്ട് തന്നെയാണ് ചോദിച്ചത്…. എന്താ ഇത്‌ എന്ന് ”

” നീയും ആയി ഞാൻ മുമ്പ് ഒരു എഗ്രിമെന്റ് വെച്ചിരുന്നു…. അത് നിയമപരമായി ഒരു വിലയും ഇല്ലത്ത ഒന്നായിരുന്നു  പക്ഷെ ഇത്‌ അങ്ങനെ അല്ല…….. ഒരു വേശ്യ ആണ്‌ എന്റെ കുഞ്ഞിന്റെ അമ്മ എന്ന് മറ്റുള്ളവരും  എന്റെ കുഞ്ഞും അറിയുന്നത് എനിക്ക് ഇഷ്ട്ടം അല്ല…. ഇത്‌ സറോഗസിക്ക് വേണ്ടിയുള്ള എഗ്രിമെന്റ് ആണ്‌. നീ എന്റെ കുഞ്ഞിനെ സാറോഗേറ്റ് ആയി ആണ്‌ ഗർഭം  ധരിച്ചിരിക്കുന്നത് എന്നാണ് അതിൽ പറയുന്നത്…….ഇപ്പോൾ എലിജിബിൾ ആയിട്ടുള്ള സിംഗിൾ പേരെന്റ്സ്നും സാറോഗസി ക്ക് അപ്ലൈ ചെയ്യാം …… നിനക്ക് അറിയാമായിരിക്കും അതിനെ  കുറിച്ച്…. നമ്മുടെ കേസ്ഇൽ  നീ ആൾറെഡി പ്രെഗ്നന്റ് ആണ്‌  അത് പക്ഷെ ഡേറ്റിൽ ചില തീരുമാറി നടത്തിയാൽ മതി……….. ഇത്‌ നമ്മുടെ പഴയ  എഗ്രിമെന്റഇൽ ഉണ്ടായിരുന്നത് ആണ്‌ നീ പ്രെഗ്നന്റ് അയാൽ കുഞ്ഞിന്റെ അവകാശം  എനിക്ക് മാത്രം ആയിരിക്കും എന്നുള്ളത് ”

” എനിക്ക് ഇതിന്  സമ്മതം അല്ല…….. ഈ  കുഞ്ഞിനെ എനിക്ക് വേണം  ”

” നീ ഒന്നുകിൽ അതിൽ ഒപ്പിടു അല്ലെങ്കിൽ   എന്റെ കൂടെ വരൂ നമുക്ക്  അബോർട്ട് ചെയ്യാം ”

അവൾ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു അവൾ കരച്ചാലിന്റെ വക്കിൽ എത്തിയിരുന്നു.

” എനിക്കും  ഈ കുഞ്ഞിനെ വേണം …. പക്ഷെ ആ കുഞ്ഞിന്റെ ജീവിതത്തിൽ നീ വേണ്ട ”

” കാർത്തിക്ക്  പ്ലീസ്….. ഇത്‌ ക്രൂരത  ആണ്‌  ”

” എനിക്കും ഇതിനോട് താല്പര്യം ഇല്ല ……. ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്‌ ഇത്‌….. നിന്റെ തൊഴിൽ ഇത്‌ അല്ലായിരുന്നു എങ്കിൽ.  ഒരു ബേബി സിറ്റർ ആയിട്ടെങ്കിലും കുഞ്ഞിനെ കാണാൻ ഞാൻ സമ്മതിച്ചേനെ…………. എനിക്കും വേറെ വഴി ഇല്ല  നീ ഒപ്പിടു   അല്ലെങ്കിൽ അബോർഷൻ ആണ്‌  എനിക്കും നിനക്കും ഈ കുഞ്ഞിനും നല്ലത്…….. എന്റെ കുട്ടികാലം ഞാൻ വെറുക്കുന്ന ഒന്നാണ്  നീ എന്റെ കുഞ്ഞിന് ജന്മം  നൽകിയാൽ  എന്നെകൾ  മോശം  അയ  ഒരു കുട്ടികാലം ആയിരിക്കും എന്റെ കുഞ്ഞിനും  …… നീ തന്നെ ആലോചിച്ചു നോക്ക്………. പിന്നെ  ഞാൻ വേണം എങ്കിൽ നിനക്ക് ഒരു ഉറപ്പ് കൂടി തരാം   എവിടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും വെളിരാജ്യത്ത് ആയിരിക്കും ഞാൻ എന്റെ കുഞ്ഞിനെ വളർത്തുക  അവിടെ വന്ന് കുഞ്ഞിനെ കാണാൻ നിനക്ക് അവസരം തരാം “

Leave a Reply

Your email address will not be published. Required fields are marked *