” ഇത് ഞാൻ ഒപ്പിട്ടാൽ നിയമപരമായി എന്റെ കുഞ്ഞിന്റെ മേൽ എനിക്ക് ഒരു അവകാശവും ഇല്ലാതാവും. ഞാൻ ആണ് അവന്റ അമ്മ എന്ന് പോലും പറയാൻ പറ്റാതെ ആവും ”
” അതാണ് ഈ കുഞ്ഞിന് നല്ലത് ”
കുറച്ച് നേരം അവൾ എന്തോ ആലോജിച്ചിരുന്നു. അത് കയിഞ്ഞ് അവൾ ആ പേപ്പറുകളിൽ ഒപ്പ് വെച്ചു. എനിക്ക് ചെറിയ ഒരു ആശ്വാസം ആയി.
” ഇന്ന് മുതൽ പ്രേസവം വരെ നീ എന്റെ സംരക്ഷണത്തിൽ ആയിരിക്കും…… എടുക്കാൻ ഉള്ളത് എല്ലാം എടുത്തു എന്റെ കൂടെ വരൂ ”
അവൾ യന്ത്രികമായി അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് അവൾ ബാഗും ആയി പുറത്ത് വന്നു.
ഞാൻ കാറിന്റെ ഡോർ അവൾക്കായി തുറന്നു കൊടുത്തു. പക്ഷെ അവൾ പിന്നിലെ ഡോർ തുറന്ന് കറിനുള്ളിൽ കയറി.
ഞാൻ അവളെയും കൊണ്ട് എന്റെ ഫാം ഹൗസിലേക്ക് പോയി