അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവളെയും ആലോചിച്ച് ഇരിക്കുന്നത്. അവളുടെ തൊഴിൽ എന്തെന്ന് എനിക്ക് അറിയാമായിരുന്നല്ലോ. പിന്നെ ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞിട്ട് പോലും ഇല്ല. പിന്നെ അവൾ കരാർ തെറ്റിച്ചത്… അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലല്ലോ.
ഞാൻ അവളെ പൂർണമായി മറക്കാൻ തന്നെ തീരുമാനിച്ചു. കമ്പനി കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധചെലുത്തി. അവളെ മറക്കാൻ വേണ്ടി മറ്റുകാര്യങ്ങളിൽ തിരക്കിൽ ആകാൻ നോക്കി. അവളെ മറക്കാൻ ആയി എന്റെ മനസ് തന്നെ കണ്ടുപിടിച്ച വഴിആയിരുന്നു അവളെ വെറുക്കുക എന്നുള്ളത്. മസ്സിൽ അവളോട് വെറുപ്പ് നിറയുന്നത് അപ്പോഴത്തെ സാഹചര്യത്തിൽ നല്ലത് ആണെന്ന് എനിക്കും തോന്നി. പക്ഷെ എന്റെ വീട്ടിൽ വരുമ്പോൾ അവളും ആയി ഞാൻ കഴിഞ്ഞ നാളുകൾ അറിയാതെ ഓർമയിൽ വരും. അത് എന്നെ വീണ്ടും നിരാശയിലേക്ക് തള്ളിവിടും. കുറച്ച് നാളെത്തേക്ക് ഇവിടെ നിന്നും മറി നിൽക്കാൻ ഞാൻ തീരുമാനിച്ചു.
നോർത്തെൺ ഫ്രാൻസിലെ ഡങ്കിർക്ക് (dunkirk) എന്ന സ്ഥലത്ത് എന്റെ കമ്പനിക്ക് ഒരു ഫാക്ടറി ഉണ്ട്. അവിടെ പോയിട്ട് കുറച്ച് കാലം ആയി. യൂറോപ്പിലെ തന്നെ വലിയ പോർട്ടുകളിൾ ഒന്നാണ് ഡങ്കിർക്ക് പോർട്ട്. അതിനോട് ചേർന്ന് തന്നെയാണ് ഇൻഡസ്ട്രിയൽ ഏരിയയും. അതുകൊണ്ട് തന്നെയാണ് അച്ഛൻ അവിടെ ഫാക്ടറി നിർമിച്ചത്. ഒരു സിറ്റിയിൽ ഉള്ള എല്ലാ തിരക്കുകളും ഉണ്ടെങ്കിലും വളരെ ശാന്തമായ ഒരു അന്തരീഷം ആണ് ഇവിടെ.
എയർപോർട്ടിൽ എത്തിയത് മുതൽ എനിക്ക് നല്ല സ്വികാരണം തന്നെയാണ് ലഭിച്ചത്. അവരുടെ ബോസ്സ് കുറച്ച് നാളുകൾക്ക് ശേഷം വരുന്നത് അല്ലെ. അച്ഛൻ ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഏല്പിച്ചിരുന്നത് നാരായണൻ എന്ന ഒരു ഫ്രണ്ടിനെ ആയിരുന്നു. നാരായണേട്ടൻ ഇവിടുന്ന് തന്നെ ആണ് വിഹാഹം കഴിച്ചിരിക്കുന്നത്.ഇപ്പോൾ അദേഹത്തിന്റെ മകൾ മഹാലഷ്മി ആണ് കാര്യങ്ങൾ നോക്കുന്നത്. മഹാലക്ഷ്മി എന്ന പേര് മാത്രമേ ഉള്ളു കാണാൻ ഒരു മദാമ്മ തന്നെയാണ്.
അച്ഛനുമായി മുൻപ് ഇവിടെ വരുമ്പോൾ അവൾ മാത്രം ആയിരുന്നു എന്റെ കുട്ട്. അവൾക്കും ഞാൻ വരുന്നത് ഒരു ആശ്വാസം ആയിരുന്നു. അവൾക്ക് മലയാളം സംസാരിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എയർപോർട്ടിൽ നിന്നും നേരെ പോയത് കമ്പനിയിലേക്ക് ആണെങ്കിലും. എല്ലാവരെയും ജസ്റ്റ് ഒന്ന് പരിചയപ്പെട്ടശേഷം.