കരാർ 3 [Danmee]

Posted by

ഡലി ഗേറ്റ് ലൈൻഇൽ ഉള്ള ഞങ്ങളുടെ ഫാം ഹൗസിലേക്ക് വന്നു.  ഫാക്ടറിയിൽ എനിക്ക് പ്രേതകിച്ചു റോൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഫാം ഹൌസിൽ തന്നെ കൂടി.

രണ്ട് ദിവസം കഴിഞ്ഞ് മഹാലക്ഷ്‌മി എന്നെ കാൾ ചെയ്തു .

” ഹലോ  സർ ”

” ഹാ പറ മഹാ ”

” സർ ഇപ്പോൾ ഇവിടെ ഉണ്ട് ”

” ഞാൻ ഫാം ഹൗസിൽ തന്നെ ഉണ്ട് ”

” എനിക്ക് ഒന്നു കാണണം ആയിരുന്നു ഞാൻ അങ്ങോട്ട് വന്നോട്ടെ ”

” നിനക്ക് എന്നെ കാണാൻ വരാൻ അപ്പോയ്ന്റ്മെന്റന്റെ ആവിശ്യം ഉണ്ടോ …. മഹാ ”

” ഓക്കേ സർ … ഒരു പത്ത്‌ മിനിറ്റ് ഞാൻ അങ്ങോട്ട് വരാം ”

ഫോൺ  വെച്ച് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ  അവളുടെ കാർ ഫാം ഹൌസിൽ എത്തി.

” ഹായ്  മഹാ  ”

” ഹായ് സർ ”

” ഞാൻ വന്നപ്പോൾ മുതൽ ശ്രെദ്ധിക്കുന്നതാ നീ എന്നെ എന്ന് മുതല സർ എന്ന് വിളിക്കാൻ തുടങ്ങിയത് ”

” ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയുടെ ഓണർനെ പിന്നെ എങ്ങനെ അഭിസംബോധന ചെയ്യണം”

” ഒക്കെ അപ്പോൾ ഒഫീഷ്യൽ കാര്യത്തിനാണോ എന്നെ കാണണം എന്ന് പറഞ്ഞത് ”

” സർ  നമ്മുടെ കമ്പനിയുടെ ചുമതല ഏറ്റെടുത്തിട്ട് ആദ്യം ആയിട്ട് ആണ്‌ ഇങ്ങോട്ട് വരുന്നത്………. സർ വരുന്നു എന്ന് പറഞ്ഞപ്പോൾ എന്തെങ്കിലും ഇൻസ്‌പെക്ഷൻ ആയിട്ട് ആയിരിക്കും വരുന്നത്  അല്ലെങ്കിൽ എന്തെങ്കിലും പുതിയ ഐഡിയയും ആയിട്ട് വരും എന്ന് വിചാരിച്ചു…… പക്ഷെ വന്ന് രണ്ട് ദിവസം ആയിട്ടും അങ്ങനെ ഒന്നും പറയുകയോ സർ ഫാക്ടറിയിൽ വരുകയോ  ചെയ്തിട്ടില്ല ……… എന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും  തെറ്റ് പറ്റിയിട്ടുണ്ടോ ”

” നോ….. നീ നല്ലത് പോലെ തന്നെയാണ് ഫാക്ടറി കൊണ്ട് പോകുന്നത് ”

” പിന്നെ എന്താ സർ ഫാക്ടറിയിലോട്ട് വരാത്തത്.”

” അവിടെ എനിക്ക് പ്രേതേകിച് പണി ഒന്നും ഇല്ലല്ലോ …… പിന്നെ ഞാൻ അവിടെ വരുമ്പോൾ നിങ്ങളുടെ വർക്ക്‌ ഡിസ്റ്റർബ് ആവും എന്ന് തോന്നി “

Leave a Reply

Your email address will not be published. Required fields are marked *