” നിനക്ക് ഇത്ര ക്ഷമമോ……. തേർഡ് പാർട്ടി ആപ്പ് ഒക്കെ ഉണ്ട് പക്ഷെ
അതൊന്നും സേഫ് അല്ല ഡാ. പരിസ് ലേക്ക് ഇവിടെന്ന് 302km അല്ലെ ഉള്ളു നീ അങ്ങോട്ട് വിട്ടോ ”
” ഇല്ലെടി….. റൊമാൻസ് ഡെയ്‌ഞ്ചർ ആണ്….. അത് ജസ്റ്റ് ഹൂക് അപ്പ് ആയാലും ലിവിങ് ടുഗെതർ ആയാലും മാര്യേജ് ആയാലും……. നമ്മുടെ ലൈഫിലേക്ക് ഒരു ഫ്രണ്ട് കടന്നു വരുന്നത് പോലെ അല്ല ഒരു കമ്പനിയൻനോ ലവർഒ വൈഫ്ഒ കടന്ന് വരുന്നത്…. അവർക്ക് വേണ്ടി നമ്മുടെ ചില റോട്ടിൻസ്, സ്പേസ് ഒക്കെ മറ്റും പുതിയ ഒരു ലൈഫ് സ്റ്റൈൽ തുടങ്ങും… എനിക്ക് തോന്നുന്നത് അവർ നമ്മെ വിട്ടു പോയതിന് ശേഷം ആ സ്‌പേസ്ഓ അവർ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള നമ്മുടെ ജീവിത ക്രമങ്ങൾ ഒക്കെ അതുപോലെ അവിടെ ഉണ്ടാകും. അത് നമ്മൾ മാറ്റിയെടുത്തു മൂവ് ഓൺ ആകാൻ വേണ്ട ടൈം അത് ആണ് ക്രൂഷ്യൽ…. എന്നെ പോലെ ഒരാൾക്ക് അത് പണം കൊണ്ട് മറികടക്കാൻ പറ്റുമായിരിക്കും പക്ഷെ ഒരു സാധരണകാരന്റെ അവസ്ഥ അതായിരിക്കില്ല ”
” നീ എന്ന് മുതല ഫിലോസഫി ഒക്കെ പറയാൻ തുടങ്ങിയത്………. ഒക്കെ നീ ഇവിടെത്തെ പോർട്ടിൽ പോയിട്ടില്ലേ യൂറോപ്പിലെ തന്നെ വലിയ പോർട്ടുകളിൾ ഒന്നാണ്. അവിടെ നമ്മുക്ക് വലിയ ആഡംബര കപ്പലുകൾ കാണാം വലിയ കാർഗോ ഷിപ്കൾ കാണാം….. കപ്പലുകളിൽ യാത്ര ചെയ്യുന്നവർ തമ്മിലെ വെത്യാസം നിനക്ക് അറിയാവുന്നത് അല്ലെ. പക്ഷെ ആ കപ്പലുകളിലെ ക്യാപ്റ്റൻമാർക്ക് വലിയ മാറ്റം ഒന്നും കാണില്ല അവർ ഓരോ സമയം ജോലി ചെയ്യുകയും എൻജോയ് ചെയ്യുന്നവരും ആയിരിക്കും. അതുപോലെ ഏതൊരു സിറ്റുവേഷൻനിലും ഹാപ്പിനെസ്സ് കണ്ടെത്താൻ നോക്കിയാൽ പ്രോബ്ലം ഒന്നും ഇല്ല ”
” നീ ആണ് ഇപ്പൊ ഫിലോസഫി പറയുന്നത് ”
” നിന്റെ ഫിലോസഫിയും ഞാൻ പറഞ്ഞത് തന്നെ ആയിരുന്നല്ലോ പിന്നെ നീ എങ്ങനെയ ഇത്രയും ഡസ്പ് ആയത് ”
” നമ്മൾ നമ്മളുടെ ആഗ്രഹം നടക്കാൻ വേണ്ടി പലതും ചെയ്യും പക്ഷെ അത് തകിടം മറിയുമ്പോൾ ആയിരിക്കും നമ്മൾ റിയാലിറ്റിയിലേക്ക് വരുന്നത് “