” ഓഹോ….. ഡാ ഞാൻ നാളെ രാവിലെ വിളിക്കാം അപ്പോൾ ഞാൻ പറയുന്ന സ്ഥാലത്തേക്ക് വാ…… നമുക്ക് നിന്റെ ഈ മൂഡ് ഒക്കെ മാറ്റി എടുക്കാം ”
പിന്നീടുള്ള എന്റെ ദിവസങ്ങൾ വളരെ രസകരം ആയിരുന്നു. ഫക്ടോറിയയിൽ ഞാൻ ഡെയിലി പോകാൻ തുടങ്ങി ഈവെനിംഗ് പോർട്ടിലും ബീച്ചിലും മഹാലഷ്മിയും എന്റെ മറ്റ് ചില സ്റ്റാഫും ആയി ചിലവാഴിച്ചു. ഫാം ഹൗസിൽ അവർക്ക് ആയി ഞാൻ ചെറിയ ചെറിയ പാർട്ടികൾ ഒരുക്കി.
അങ്ങനെ രണ്ടുമാസം കടന്ന് പോയത് അറിഞ്ഞില്ല. ഒരു ദിവസം രാവിലെ ഞാൻ എന്റെ ഫോൺ എടുത്തു ചുമ്മാ പരതുക ആയിരുന്നു. മെയിലിലെ ബോക്സ് മെസ്സേജുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഞാൻ ചുമ്മ അത് സ്ക്രോൾ ചെയ്തു നോക്കി. അതിൽ ഒന്ന് എന്റെ കണ്ണിൽ ഉടക്കി. എന്റെ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു. നന്ദന അവളുടെ മെയിൽ ആണ്.ആരെ ആണോ ഞാൻ മറക്കാൻ ശ്രെമിക്കുന്നത് അവൾ പിന്നെയും എന്റെ ഓർമകളിൽ വന്നു. ഞാൻ അത് തുറന്നില്ല.ഫോൺ മാറ്റിവെച്ചു എന്റെ മറ്റ് പണികളിലേക്ക് തിരിഞ്ഞു.
പക്ഷെ അന്ന് എന്റെ ചിന്ത മുഴുവൻ അത് തന്നെ ആയിരുന്നു. അവൾ എന്തിനാ എനിക്ക് മെയിൽ അയച്ചത് എന്ന് എനിക്ക് ആകാംഷ ആയി. ഞാൻ അത് തുറന്ന് നോക്കാൻ തീരുമാനിച്ചു.
മെയിലിൽ ഉണ്ടായിരുന്നത് ഒരു ഫോട്ടോ ആയിരുന്നു. അത് തുറന്ന് നോക്കിയ ഞാൻ വല്ലാത്തൊരു ആശയകുഴപ്പാത്തിലായി.
പോസിറ്റീവ് അയ ഒരു പ്രെഗ്നസി കിറ്റ്ന്റെ ഫോട്ടോ ആയിരുന്നു അത്.
അവൾ തന്നിരുന്ന നമ്പറിൽ ഞാൻ പിന്നീട് വിളിച്ചപ്പോൾ ഒന്നും കിട്ടിയിരുന്നില്ല. പക്ഷെ അതിൽ ഒന്നുകൂടി ട്രൈ ചെയ്യാം എന്ന് വിചാരിച്ചു ഞാൻ ആ നമ്പറിൽ വിളിച്ചു. റിങ് ഉണ്ട്. മുന്ന് ബെല്ലിന് ശേഷം അവൾ ഫോൺ എടുത്തു. അവൾ ഫോൺ എടുത്തു എന്ന് മനസിലാക്കിയ ഉടനെ ഞാൻ ചോദിച്ചു.
” എന്താ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരിപാടി ആണോ ”
” മെയിൽ കണ്ടായിരുന്നോ ”
” കണ്ടു അതുകൊണ്ടല്ലേ വിളിച്ചത് ”
” ഞാൻ എന്തിനാ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുന്നത് “