” നിന്നെ ഒന്നും വിശ്വസിക്കാൻ പറ്റില്ല….. ആദ്യം ആയിട്ട് ഒന്നും ആയിരിക്കില്ലലോ നീ പ്രെഗ്നന്റ് ആവുന്നത് എന്ത് ചെയ്യണം എന്ന് നിനക്ക് അറിയില്ലേ ”
” നിങ്ങളുടെ എഗ്രിമെന്റഇൽ ഉണ്ടായിരുന്ന കാര്യം ആണ് ഇത് അതുകൊണ്ടാ നിങ്ങളെ അറിയിക്കാം എന്ന് കരുതിയത് ”
” എന്ത് എഗ്രിമെന്റ്…. അതെല്ലാം കഴിഞ്ഞില്ലേ……… നീ അബോർട്ട് ചെയ്യ് ”
” അങ്ങനെ തന്നെയാണ് തീരുമാനിച്ചത്….. പക്ഷെ എനിക്ക് പറ്റുന്നില്ല ഈ കുഞ്ഞിനെ എനിക്ക് വേണം…… ഞാൻ പ്രേസവിക്കാൻ തീരുമാനിച്ചു ”
” നീ വിളച്ചിൽ എടുക്കല്ലേ ”
” നിങ്ങൾക്ക് ഇത് മൂലം ഒരു പ്രേശ്നവും വരില്ല…. അറിയിക്കണം എന്ന് തോന്നി അതുകൊണ്ട് പറഞ്ഞു….. ഞാൻ ആ മെയിൽ അയച്ചില്ലായിരുന്നു എങ്കിൽ നിങ്ങൾ അറിയുക പോലും ഇല്ലായിരുന്നു ”
” നീ ഇപ്പോൾ എവിടെ ഉണ്ട് ”
” സിറ്റിയിൽ തന്നെ ഉണ്ട് ”
” ഇത് വേറെ ആർക്കെങ്കിലും അറിയാമോ ”
” ഇല്ല ”
” നിനക്ക് പാസ്പോർട്ട് ഉണ്ടെങ്കിൽ ഡീറ്റെയിൽസ് സെന്റ് ചെയ്….. വേറെ ദുരുദ്ദേശം ഒന്നും ഇല്ലെങ്കിൽ ഞാൻ പറയുന്ന ഫ്ലൈറ്റിൽ കേറണം.”
ഫോൺ വെച്ച് കഴിഞ്ഞു എനിക്ക് വല്ലാത്തൊരു മരവിപ്പ് ആയിരുന്നു. എപ്പോയോ തോന്നിയ ഒരു ഭ്രാന്ത് കാരണം എന്റെ കുഞ്ഞിനെ ഒരു വേശ്യ പ്രസവിക്കണം എന്ന് പറയുന്നു. ഒരു അച്ഛൻ അവൻ പോകുന്നു എന്നറിഞ്ഞ സന്തോഷവും. വല്ലാത്തൊരു ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ. ഒരുപാട് സംശയങ്ങളും എന്നിൽ നിറഞ്ഞു.
തൽക്കാലം അവളെ ഇങ്ങോട്ട് കൊണ്ടുവരാം എന്ന് ഞാൻ തീരുമാനിച്ചു. അവൾ അയച്ചു തന്ന ഡീറ്റെയിൽസ് വെച്ച് ഞാൻ വിസ അപ്ലൈ ചെയ്തു. 14 ദിവസം കഴിഞ്ഞപ്പോൾ അവളുടെ വിസ റെഡി ആയി. ആ സമയത്ത് പല കാര്യങ്ങളും ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എന്റെ മൂഡ് മാറിയത് മഹാലക്ഷ്മിയും മറ്റുള്ളവരും അറിയാതിരിക്കാൻ ഞാൻ അവരിൽ നിന്നും അകന്നു.
ഒരു മാസം കഴിഞ്ഞ് എല്ലാ ക്ലീറൻസും കഴിഞ്ഞു അവൾ ഇന്ന് ഇവിടെ എത്തും. ഞാൻ അവളെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ ചെന്നു.