ദുരെ നിന്നും ട്രോളിയും തള്ളിവരുന്ന അവളെ ഞാൻ കണ്ടു. എനിക്ക് അവളോട് വെറുപ്പ് ഉണ്ടായിരുന്നെങ്കിലും അവളുടെ ഉദ്ദേശം അറിയാൻ വേണ്ടി ഞാൻ അവളോട് ഉള്ള ദേഷ്യം അടക്കി പിടിച്ചു. അവൾ എന്നെ കണ്ട് ചിരിച്ചു. ഞാൻ അവൾ എന്നെ കണ്ടെന്നു മനസിലാക്കി കാറിനടുത്തേക്ക് നടന്നു. അവൾ ട്രോളിയും ആയി എന്റെ പുറകെ നടന്നു. കാറിൽ കയറിയ ഞാൻ ഡിക്കി തുറന്നു കൊടുത്തു. അവൾ അവളുടെ ബാഗ് ഡിക്കിയിൽ വെച്ച് കാറിന് പിന്നിൽ കയറി. ഞാനോ അവളോ ഒന്നും തന്നെ മിണ്ടിയില്ല. ഞാൻ അവളെയും കൊണ്ട് നേരെ ലേക്-എരി ഹോസ്പിറ്റലിലേക്ക് ആണ് പോയത്. കാർ ഹോസ്പിറ്റലിൽ നിറുത്തി അവളോട് ഇറങ്ങാൻ പറയാൻ അവളെ നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഞാൻ കണ്ടു. അത് കണ്ട് എനിക്ക് ദേഷ്യം ആണ് വന്നത്.
” ഇറങ്ങ് ”
ഞാൻ അവളോട് പറഞ്ഞുകൊണ്ട് കാറിൽ നിന്നും ഇറങ്ങി. അവൾ എന്റെ പുറകെ നടന്നു. ഞാൻ നേരെ അവിടുത്തെ ലാബ് സെക്ഷൻ ലേക്കാണ് പോയത്.
” ഞാൻ പറഞ്ഞത് കള്ളം ആണെന്ന് തോന്നുന്നുണ്ടോ ….. ”
അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവളോട് പറഞ്ഞു.
” നീ പ്രെഗ്നന്റ് ആണെന്ന് നിന്നെ കണ്ടാൽ തന്നെ മനസിലാവും…… പിന്നെ നീ കള്ളം പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ തന്നെയാണ് ഇവിടെ വന്നിട്ടുള്ളത്…. നീ വാ ”
ഹോസ്പിറ്റലിൽ ഞാൻ നേരത്തെ അപ്പോയിമെന്റ് എടുത്തിട്ടുള്ളത് കൊണ്ട്. ഒരു സിസ്റ്റർ എന്നെയും അവളെയും അകത്തേക്ക് കുട്ടികൊണ്ട് പോയി. അവളുടെയും എന്റെയും ബ്ലഡ് സാമ്പിൾസ് എടുത്തു. അവൾ ഒന്നും മനസിലാവാതെ എന്നെ നോക്കി.
” കാർത്തി ”
ഹോസ്പിറ്റലിൽ നിന്നും കാറിൽ കേറുമ്പോൾ അവൾ എന്നെ വിളിച്ചു.ഞാൻ തിരിഞ്ഞു നിന്നു അവളോട് പറഞ്ഞു.
” നീ പ്രെഗ്നന്റ് ആണ് അത് എനിക്ക് മനസിലായി. പക്ഷെ കുഞ്ഞ് എന്റേത് ആണെന്ന് ഞാൻ ഉറപ്പു വരുത്തണ്ടേ…… നിന്റെ തൊഴിൽ അങ്ങനതെത് ആണല്ലോ ”
” ഞാൻ അന്ന് നിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഒരു ക്ലൈന്റ്നെയും അറ്റന്റ് ചെയ്തിട്ടില്ല “