അമ്മു : എന്നാലും അതല്ലല്ലോ ജോ ഒരു മര്യാദ…ഏത്.. മനസിലായില്ലേ..?
“ഓ അത്.. മനസിലായി..”
ഒരു പ്രത്യേക ശൈലിയിൽ അവളെന്നോട് സംസാരിച്ചു… അതേ രീതിയിൽ തന്നെ ഞാനും മറുപടി പറഞ്ഞു..പറഞ്ഞു തീർന്നതും ഞങ്ങൾ ഒരുമിച്ചു പൊട്ടി ചിരിച്ചു
അവിടെ തുടങ്ങുകയായിരുന്നു എന്റെ കലാലയ ജീവിതത്തിലെ ഒട്ടും മറക്കാൻ കഴിയാത്ത ഒരു സൗഹൃദം
അഖിലും അമ്മുവും ജെസ്‌നയും അമിതയും ഡെൽനയുമെല്ലാം അന്നൊരു ദിവസം കൊണ്ട് എന്റെ ജീവിതത്തിലെ ഒരു ഭാഗമായി മാറി
അവർക്കും അതുപോലെ തന്നെ ആയിരുന്നു.. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെല്ലാം ഒരുപാടടുത്തു
ഒരു മനസ്സും രണ്ടു ശരീരവും എന്ന് ആരോ പറഞ്ഞത് പോലെ പോകെ പോകെ ഞങ്ങളും അതുപോലെയായി വരികയായിരുന്നു
മറ്റുള്ളവരേക്കാൾ ഞാനും അമ്മുവും വല്ലതെ അടുത്തു.. പക്ഷെ കൂട്ടുകാർ എന്ന നിലയിൽ അല്ലാതെ അവളോട് വേറൊരു വികാരവും അവളോടെനിക്ക് തോന്നിയില്ല എന്നതാവും സത്യം
പക്ഷെ ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഇടക്കിടെ ഞാനവൾക്ക് മറ്റൊരു സ്ഥാനം കൂടി നൽകി 😁
അങ്ങനെ ദിവസവും വഴക്കിടാൻ ഞങ്ങൾക്ക് പുതിയൊരു വിഷയം കൂടെ കിട്ടി
പകൽ സമയം കൂട്ടുകാരുമായി കോളേജ് ലൈഫ് അടിച്ചു പൊളിക്കുകയും അതുപോലെ തന്നെ രാത്രി സമയം ചേച്ചിയുമായുള്ള വഴക്ക് അതിന്റെ മുറക്ക് തന്നെ നടക്കുകയും ചെയ്തു
അങ്ങനെ ഒരു അവധി ദിവസം രാവിലെ തന്നെ ഫോണിന്റെ കാറികൂവൽ കേട്ടാണ് ഞാൻ എണീറ്റത്.. അവധി ആയതോണ്ട് രാവിലെ എണീക്കാൻ പറഞ്ഞുകൊണ്ട് ചേച്ചിയുടെ ശല്യം ഇല്ലായിരുന്നു.. പക്ഷെ അടുക്കളയിൽ പത്രങ്ങൾ കൂട്ടി മുട്ടി വലിയൊരു യുദ്ധം നടക്കുന്നത് ഞാൻ അറിഞ്ഞു
അഖിലിന്റെയും അമിതയുടെയും മിസ്സ്ഡ് കാൾ മാറി മാറി വന്ന് കിടപ്പുണ്ട്… ബാക്കി ഉള്ളവരുടെ വക കണ്ണ് പൊട്ടുന്ന തെറിയും വാട്സാപ്പിൽ
അമ്മുവിന്റെ അവസാന മെസ്സേജ് ഇന്ന് ഉച്ചക്ക് മുൻപേ അഞ്ചണ്ണവും എന്റെ ഫ്ലാറ്റിൽ ഹാജർ വെക്കുമെന്ന് ആയിരുന്നു
ഇനി ഇവർ വന്ന് എന്ത് പണി തരുമെന്ന് ആലോചിച്ചു ഞാൻ കട്ടിലിൽ തന്നെ ഇരുന്നു
– തുടരും