അവൾ പറയുന്നത് കേട്ട് ഞാൻ നിന്നു.. ഇതൊക്കെ എനിക്ക് ആദ്യമേ തോന്നിയ കാര്യങ്ങൾ ആയിരുന്നു
ദുരിതം പിടിച്ചൊരു കുടുംബത്തിൽ നിന്ന് രക്ഷിച്ചു ഇതുപോലൊരു അച്ഛനെയും അമ്മയെയും കൊടുത്തതിന്റെ കടപ്പാടിന്റെ പുറത്തുള്ള ഒരിഷ്ടം
“എന്നിട്ട്…?
ചേച്ചി : എന്നിട്ടെന്താ… നിന്റെ ചേട്ടന്റെ സ്വഭാവം മാറുന്നതൊക്കെ എനിക്ക് പണ്ട് മുതൽക്കേ അറിയാമായിരുന്നു.. കോളേജിൽ പല പെണ്ണുങ്ങളുടെ പിറകെ പോണ കാര്യമൊക്കെ ഞാൻ അപ്പപ്പോൾ തന്നെ അറിഞ്ഞിരുന്നു..
വല്യ എന്തോ കാര്യം കണ്ട് പിടിച്ചത് പോലെ അവൾ എന്നോട് പറഞ്ഞു
“എങ്ങനെ അറിഞ്ഞു..അവന്റെ കോളേജും ചേച്ചിയുടെ കോളേജും തമ്മിൽ കൊറേ ദൂരമുണ്ടല്ലോ…നീ അവിടെ പോയി അന്വേഷിച്ചോ..?
ചേച്ചി : ഒന്ന് പോടാ.. അവിടെ പോയി അന്വേഷിക്കാൻ എനിക്ക് പ്രാന്തല്ലേ… എന്റെ കൂടെ പഠിക്കണ ഒരു പെണ്ണിന്റെ ചേട്ടൻ അവന്റെ കോളേജിലാ.. അങ്ങനെ അറിഞ്ഞതാ
“ഓഹ്.. അങ്ങനെ… പിന്നെന്താ നീ അമ്മയോട് പറയാതിരുന്നേ… അന്ന് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമായിരുന്നോ.. നീയൊരു മണ്ടി തന്നെ ചേച്ചി
അവളെ കളിയാക്കാൻ ഉള്ള ഒരവസരവും ഞാൻ കളഞ്ഞില്ല
ചേച്ചി : ഉണ്ട ആണ്…അന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വപ്നം കണ്ട ജീവിതം അന്നോടെ കുഴി വെട്ടി മൂടേണ്ടി വന്നേനെ.. ഇന്നിപ്പോ അങ്ങനെ അല്ലല്ലോ…മുൻപിൽ ഇപ്പൊ വല്യ തടസ്സങ്ങൾ ഒന്നുമില്ല
ചെറിയ കാറ്റത്തു നിന്ന് വിറച്ചുകൊണ്ട് ചേച്ചി പറഞ്ഞു
സ്വപനവും തടസ്സവും എന്നൊക്കെ പറഞ്ഞെങ്കിലും ഞാനതൊന്നും കാര്യമാക്കതെ അവളെയും കൂട്ടി വീടിനകത്തു കേറി
അവളെക്കാൾ ഒരു പൊടിക്ക് വലുപ്പം കൂടുതൽ എനിക്കായത് കൊണ്ട് എന്റെ തോളിൽ ചാരിയാണ് ചേച്ചിയുടെ നടപ്പ്
അവളുടെ റൂമിന് മുൻപിൽ എത്തിയിട്ടും അവളാ നിൽപ്പ് തുടർന്നു
കാര്യമായി വേറെന്തോ ആലോചനയിൽ ആണെന്ന് തോന്നി കക്ഷി
“ടി ചേച്ചി… റൂമെത്തി… നീയല്ലേ നാളെ ക്ലാസ്സൊണ്ടെന്ന് പറഞ്ഞു കയറുപൊട്ടിച്ചത്..”
ചേച്ചി : ഓഹ്.. ഞാനത് മറന്നു.. നീ പൊയ്ക്കെ.. രാവിലെ വിളിക്കുമ്പോ എണീറ്റോണം
എനിക്കുള്ള നിർദ്ദേശങ്ങൾ തന്ന് അവൾ അവളുടെ റൂമിലേക്ക് പോയി
ഞാൻ എന്റെ റൂമിലേക്കും
റെക്കോർഡ് എഴുതാൻ ഉണ്ടായിരുന്നെങ്കിലും അതൊക്കെ പിന്നെത്തേക്ക് മാറ്റിവെച്ചു ഞാൻ കേറി കിടന്നു