ചേച്ചി കുളിക്കാൻ വേണ്ടി ഏതോ പഴയ പാട്ടും പാടി ഓടി ചാടി റൂമിലേക്ക് പോയി
എത്ര വർഷം കഴിഞ്ഞെന്ന് പറഞ്ഞാലും ഇതിനൊരു മാറ്റവും ഇല്ല
പേഴ്സും ഫോണും എടുത്തു ഞാൻ പുറത്തേക്കിറങ്ങി
രാത്രിക്കത്തേക്ക് ഫുഡ് ഒക്കെ വാങ്ങി വന്നപ്പോ ചേച്ചി കുളിയൊക്കെ കഴിഞ്ഞു എന്റെ ബനിയനും നിക്കറും ഇട്ട് ടീവി കാണുന്നുണ്ടായിരുന്നു
“ടി.. ഇത് എന്റെ നിക്കറല്ലേ…?
ഞാൻ അവളോട് ചോദിച്ചു..
ചേച്ചി : അതേ…
ഇട്ട നിക്കർ നോക്കിക്കൊണ്ട് അവൾ എന്നോട് പറഞ്ഞു
“ടി ചേച്ചി നിന്നോട് പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് എന്റെ നിക്കർ ഇട്ടോണ്ട് നടക്കല്ലെന്ന്..”
ചേച്ചി : എടാ ചെക്കാ ഞാനിട്ടാൽ എന്താ പ്രശ്നം… പിന്നെ നിക്കർ ആവുമ്പോൾ അലക്കാനും എളുപ്പാ
അവൾ ടീവിയിലേക്ക് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു
“എന്നാ നിനക്ക് വേണ്ടി രണ്ടു മൂന്നെണ്ണം വാങ്ങി വെച്ചൂടെ..?
ചേച്ചി : അതിലൊരു ത്രില്ലില്ല
ചിരിച്ചുകൊണ്ടവൾ എണീറ്റു അടുക്കളയിലേക്ക് നടന്നു
“അവൾടെയൊരു ത്രില്ല്… ഇനി നീ ഇട്ടോണ്ട് നടക്കെടി ചേച്ചി..ബാക്കി അപ്പൊ കാണിച്ചു തരാം..”
ചേച്ചി : ഹിഹിഹി..നീ എന്ത് കാണിക്കാൻ… നിനക്കിത്ര വിഷമം ആണേൽ നീയെന്റെ ഡ്രസ്സ് എടുത്തിട്ടോടാ… നല്ല രസായിരിക്കും കാണാൻ
അതും പറഞ്ഞവൾ അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി
“പിന്നെ… എനിക്ക് നിന്റത്രെയും വട്ടില്ല എന്തായാലും..”
ചേച്ചി : എന്നാലേ എനിക്കിത്തിരി വട്ട് കൂടുതലാ.. നീയാ കവറിങ് തന്നെ.. വിശന്നു ചാവും ഞാനിപ്പോ
എന്റെ കയ്യിൽ നിന്ന് ഫുഡ് വാങ്ങി അവൾ കഴിക്കാൻ തുടങ്ങി
എന്റേത് കൂടെ തിന്നുന്നതിന് മുൻപേ ഞാനും കഴിക്കാൻ തുടങ്ങി
ചിക്കൻ പീസൊക്കെ ആദ്യമേ തന്നെ ഞാൻ തിന്നു.. അല്ലെങ്കിൽ എല്ല് മാത്രമേ കിട്ടുവുള്ളു എന്ന് എനിക്കറിയാം
അത് കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ചേച്ചി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
കഴിച്ചു കഴിഞ്ഞപ്പോഴേക്കും നല്ല ഉറക്കം വന്നു
വേറൊന്നും ചെയ്യാൻ നിൽക്കാതെ ഞാൻ കേറി കിടന്നു
നല്ലൊരു ഉറക്കം പിടിച്ചു വന്നപ്പോഴേക്കും അടുത്തൊരു കാൽ പെരുമാറ്റം കേട്ടു
ഞാൻ കമിഴ്ന്നാണ് കിടക്കാർ.. പണ്ട് മുതൽക്കേ അങ്ങനെ ശീലിച്ചത് കൊണ്ടാണോ എന്തോ അങ്ങനെ കിടന്നാലേ എനിക്ക് ഉറക്കം വരത്തുള്ളൂ