“ജോ…”
പിറകിൽ നിന്ന് ചേച്ചിയുടെ ശബ്ദം കേട്ടു
“മ്മ്..”
ചേച്ചി : നീ ഉറങ്ങിയോടാ…?
“ഇല്ലെടി… എന്താ..”
കണ്ണടച്ചു കിടന്നുകൊണ്ട് തന്നെ ഞാൻ പറഞ്ഞു
ചേച്ചി : ന്നാ കൊറച്ചു നീങ്ങി കെടക്കെട… എനിക്കും ഒറക്കം വരണുണ്ട്
കട്ടിലിൽ ഇരുന്നുകൊണ്ടവൾ പറഞ്ഞു
“നിനക്ക് നിന്റെ മുറിയിലെങ്ങാനും കിടന്നാൽ പോരെടി പിശാശേ.. എന്റെ ഒറക്കം എന്തിനാ കളയുന്നേ…”
ഉറക്കത്തിൽ എന്റെ ദേഹത്തു കാലും കയ്യും കേറ്റി വച്ചു കിടക്കുന്ന ഒരു ശീലം ചേച്ചിക്കുണ്ട്
ചേച്ചി : നാളെ ലീവാടാ… നിന്നെ വിളിച്ചെണീപ്പിക്കാൻ രാവിലെ ഇവിടെതന്നെ വരണ്ടേ… അതിലും ഭേദം ഞാനിന്നിവിടെ കിടക്കുന്നതല്ലേ..?
“ഒന്ന് പോടീ മടിച്ചി.. രാവിലെ എണീറ്റു വരാൻ നിനക്ക് മടിയായിട്ടല്ലേ..”
ചേച്ചി : അങ്ങനെ എങ്കിൽ അങ്ങനെ.. നീങ്ങി കെടക്കട പട്ടി.. ഒറക്കം വരുമ്പോഴാ അവന്റെ ഒടുക്കത്തെ ജാട
എന്നെ ഒരറ്റത്തേക്ക് തള്ളി മാറ്റി ചേച്ചി കേറി കിടന്നു
നല്ല ഉറക്കം വന്നത് കൊണ്ട് ഞാൻ അപ്പൊ തന്നെ ഉറങ്ങിപ്പോയി
ഇടക്ക് തിരിഞ്ഞു കിടന്നപ്പോ മുകളിലെ സീലിങ്ങിലേക്ക് നോക്കി കണ്ണ് തുറന്നു കിടക്കുന്ന ചേച്ചിയെ ആണ് കണ്ടത്
“നീ ഉറങ്ങിയില്ലെടി ചേച്ചി..”
ചേച്ചി : ഇല്ലെടാ..
“ഉറക്കം വരുവാണെന്ന് പറഞ്ഞു കിടന്നിട്ട് നീ പിന്നെ എന്ത് ആലോചിച്ചു കിടക്കുവാ..?
ചേച്ചി : ഒന്നുമില്ലെടാ… നിന്റെ കോളേജ് ഞാൻ മുൻപ് കണ്ടിട്ടുണ്ട്.. ഒരുപാട് പിള്ളേരൊക്കെ ഉണ്ടല്ലെടാ….?
ഇവളിതെന്താ എപ്പോ ഇതൊക്കെ ചോദിക്കുന്നെ…
“ഒണ്ട്… അതിനിപ്പോ എന്ത് പറ്റി..?
ചേച്ചി : വെറുതെ ഓരോന്ന് ആലോചിച്ചു നോക്കിയതാ ജോ… ഒരുപാട് പെൺപിള്ളേരൊക്കെ ഉണ്ടാവുമല്ലേ അവിടെ
എന്റെ മുഖത്തു നോക്കാതെ മുകളിലേക്ക് നോക്കി കിടന്നുകൊണ്ടാണവൾ ഇതൊക്കെ പറയുന്നത്
“ഒണ്ട്..ക്ലാസ്സൊക്കെ ബോറിങ് ആണെങ്കിലും പിള്ളേരൊക്കെ അടിപൊളിയാ…ഒന്നിനെ എങ്കിലും സെറ്റ് ആക്കണം..”
അവളെപ്പോലെ തന്നെ തിരിഞ്ഞു കിടന്നുകൊണ്ട് ഞാൻ പറഞ്ഞു
ചേച്ചി : സെറ്റ് ആക്കാനോ… എന്ത്..?
“എത്ര കാലമെന്ന് വെച്ച ഇങ്ങനെ സിംഗിൾ ആയി നടക്കുന്നെ… ഇടക്ക് ഒക്കെ എന്തെങ്കിലും ഒരു എന്റർടൈൻമെന്റ് വേണ്ടേ ചേച്ചി…”
ചേച്ചി : അതൊന്നും വേണ്ട