Jasmine കുറച്ചു നേരം ഒന്ന് ആലോജിച്ചു.
Jasmine:- ശെരി പോകാം. ഇനി സമയം കളയണ്ട. ടീച്ചർ എല്ലാവരോടും ബാഗ് ഒക്കെ എടുത്തു ലൈൻ ആയി നില്കാൻ പറയു.
Mini:- ഓക്കേ. ഒരു മീറ്റിംഗ് എടുത്തു വിടാം
Jasmine:- ഞാൻ പോയി എന്റെ bag എടുത്തിട്ട് വരാം
ഞാൻ :-കിച്ചു.. നീ ടീച്ചർ കൂടെ പോയി ടീച്ചർ bag വാങ്ങിട്ട് വാ
Jasmine:- അത് സാരമില്ല ഞാൻ കൊണ്ട് വരാൻ.
ഞാൻ :- അത് കുഴപ്പമില്ല അവൻ വരും
Jasmine:- എന്ന് വാ…2 bag ഉണ്ട്. ഒന്ന് എടുത്തു വച്ചു തന്നൽ നല്ലത്.(ചിരിച്ചു കൊണ്ട് പറഞു )
ഞാനും mini ടീച്ചർ ഗ്രൗണ്ടിൽ പോയി
Mini :- ഡേ….. എല്ലാവരും വരിയായി നിന്നെ 2….
അവര് നിൽക്കുന്ന സമയത്തു കിച്ചു bag ആയിട്ട് എത്തി പുറകെ ജാസ്മിനും.
Mini :- അപ്പൊ നിങ്ങൾ പഠന യാത്ര പോകുകയാണ്. പഠന യാത്ര ആസ്വദിക്കാൻ മാത്രം അല്ല. പഠിക്കാനും ഉള്ളതാണ്. ജാസ്മിൻ ടീച്ചർ പിന്നെ അശോകൻ ചേട്ടനും ആണ് കൂടെ വരുന്നത്…
കുട്ടികളുടെ ഇടയിൽ ചെറി സംസാരം വന്നു. Mini ടീച്ചർ ജാസ്മിൻ ടീച്ചർ വന്ന സംസാരിക്കാൻ കണ്ണ് കാണിച്ചു
Jasmine:-കുട്ടികളോടും പേരെന്റ്സ്നോടും ആദ്യമേ ഒരു കാര്യം പറയാം. ഞാൻ പറയുന്നത് കെട്ടില്ലങ്കിലോ മറ്റെന്തെങ്കിലും പ്രശനം ഉണ്ടാക്കിയാലോ ടൂർ അവിടെ വച്ച നിർത്തി തിരിച്ചു വരും. അതിൽ ഒരു മാറ്റവും ഇല്ല.
അത് എല്ലാവരും സമ്മതിച്ചു.
Jasmine:- പ്രിയ ടീച്ചർ അമ്മക്ക് പെട്ടന് സുഖമില്ലാതെ ആയി. അതുകൊണ്ട് ടീച്ചർ വരില്ല. നിങ്ങൾ അത് കൊണ്ട് പേടിക്കണ്ട നിങ്ങൾക്കു 2 ചേട്ടന്മാരുടെ സംരക്ഷയണം ഉണ്ടാകും.
Mini :-ഇത് വിഷ്ണു നമ്മുടെ ബസ് ഡ്രൈവർ ആണ്. ഇത് കിച്ചു.. പുള്ളിയുടെ അസിസ്റ്റന്റ് ആണ്. എന്ത് ആവിശ്യം ഉണ്ടങ്കിലും ഇവരോട് പറയണം നിങ്ങൾ.
എന്തെങ്കിലും 2 വാക്ക് പറയാമോ എന്ന് mini ടീച്ചർ ചോദിച്ചു. ഞാനും സമ്മതിച്ചു.
ഞാൻ :-ഞാൻ വിഷ്ണു. ഇതിന്റെ ഡ്രൈവർ ആണ് (ബസ് ചൂണ്ടികാട്ടി ) ഇവിടെ പ്രിൻസിപ്പൽ പറഞ്ഞപോലെ ഈ യാത്ര പഠനവും അടിച്ചുപൊളിയും ആണ്. പക്ഷേ നമുക്ക് ഈ ഗേറ്റ് കഴിഞ്ഞു പുറത്തിറങ്ങിയാൽ അടിച്ചുപൊളി മാത്രെ കാണു പഠനം ഉണ്ടാവില്ല . (Mini ടീച്ചർ ചിരിച്ചു. പിള്ളേർ കൈ adichu) പഠിച്ചു മടുത്തപ്പോ പോകുന്ന ഒരു ചെറിയ ട്രിപ്പ് ആയി കണ്ടാൽ മതി. ഒരു കാര്യം മാത്രം ഓർമയിൽ വയ്ക്കുക. നമ്മൾ പോകുന്നത് പുതിയ ഒരു സ്ഥലതക്കാണ് അതുകൊണ്ട് ഒരു പ്രശനവും ഉണ്ടാകരുത്. നിങ്ങൾ നല്ല കുട്ടികൾ ആണ് അങ്ങനെ ഉണ്ടാകില്ലെന്നും അറിയാം. എന്നാലും പറഞ്ഞതാണ്. പിന്നെ ടീച്ചർ എന്റയോ അനുവാദമില്ലാത്ത ഒരു കാര്യവും ചെയ്യരുത്. നിങ്ങൾ നല്ല കുട്ടികൾ ആയിരുന്നല്ലേ നമുക്ക് അടിച്ചു പൊളിച്ചു പോയി വരാൻ പറ്റു.