കരാർ 3
[ഫീൽഗുഡ് വേർഷൻ]
Karaar Part 3 | Author : Danmee | Previous Part
എത്ര വലിയ ഓപ്പൺ മൈന്റ് ഉണ്ടെന്ന് പറഞ്ഞാലും. ലവ്വർ ന്റെയോ വൈഫ് ന്റെയോ ഓൾഡ് ലൈഫ് അറിഞ്ഞു അവരെ സ്വികരിച്ചാലും . സ്വന്തം എന്ന് കരുതുന്നവൾ മറ്റൊരാളുടെ കൂടെ ശരീരം പങ്കിടുന്നത് കണ്ട് നിൽക്കാൻ ആൺആയി പിറന്നവർക്ക് ആർക്കും കഴിയില്ല. ദേഷ്യത്തിൽ അവളെ പറഞ്ഞുവിട്ടെങ്കിലും. അൽപനേരം കഴിഞ്ഞ് അവളെ ഞാൻ ഫോണിൽ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം . അന്ന് പിന്നെ ഞാൻ പുറത്തോട്ടൊന്നും പോയില്ല.
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ക്ലബ്ബിലോട്ട് ചെല്ലുമ്പോൾ അവിടെ ജോൺ ഉണ്ടായിരുന്നു. ഞാൻ അവനെ ശ്രദ്ധിക്കാത്തത് പോലെ നടന്ന് മറ്റൊരു ടേബിളിൽ ഇരുന്നു. പരിജയകരിൽ പലരും കുറച്ചു നാളായി കണ്ടില്ലല്ലോ ഇവിടെ ഇല്ലായിരുന്നോ എന്ന ചോദ്യവുമായി വന്നെങ്കിലും അവരെ ഞാൻ അധിക നേരം അവിടെ ഇരിക്കാൻ അനുവദിച്ചില്ല.
” ഡാ നീ അന്ന് വൈകിട്ട് ഇവിടെ വരും എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ ”
രണ്ട് പെഗ് അടിച്ച് പുസായി കുഴഞ്ഞ് കൊണ്ട് ജോൺ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അവനെ ഒന്ന് നോക്കിയതേ ഉള്ളു അപ്പോയെക്കും എന്റെ സ്ഥിരം ഐറ്റം ടേബിളിൽ എത്തി. ഞാൻ അതിൽ നിന്നും ഒരു സിപ് എടുക്കുമ്പോൾ ജോൺ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.
” ഡാ എങ്ങനെ ഉണ്ടായിരുന്നു അവൾ…….. നീ ഇത്തരം കേസ് എടുക്കാത്തത് ആണല്ലോ….. പിന്നെ എന്ത് പറ്റി ”
എനിക്ക് എന്റെ ദേഹം മുഴുവൻ പെരുത്തു വന്നു. പക്ഷെ അവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരുന്നു.
” ഡാ എനിക്ക് ഒന്നുകൂടി അവളോടൊപ്പം കൂടണം എന്ന് ഉണ്ട്…… നമ്മുക്ക് അവളെയും കൊണ്ട് ഏതെങ്കിലും ഹിൽടോപ്പിൽ പോയാലോ ”
ഞാൻ ഒന്നും മിണ്ടിയില്ല.
” അന്ന് നിന്റെ വീട്ടിൽ വെച്ച് ഞാൻ അവളെ ഒന്ന് വിളിച്ചതാണ്… അപ്പോൾ അവൾ വലിയ ശീലാവധി ആയി “