ഒരുപാട് നേരതെ സംസാരത്തിനോടുവിൽ അവൾ എന്റെ കൂടെ വരാം എന്ന് സമ്മതിച്ചു. അവൾ എന്റെ കൂടെ ആ വിട് പൂട്ടി ഇറങ്ങി. ഞങ്ങൾ ഗെറ്റ് കടന്നുവരുന്നത് കണ്ട ജോൺ കാറിൽ നിന്നും ഇറങ്ങി.
” നീ കാശുള്ളവൻ വന്ന് വിളിച്ചാലേ കൂടെ കിടക്കു അല്ലേടി ”
നന്ദനയെ കണ്ട പോൾ ജോൺ പറഞ്ഞത് കേട്ട് എന്റെ കൺട്രോൾ പോയി. ഞാൻ അവനെ കുത്തിന് പിടിച്ചു മുന്നോട്ട് കൊണ്ട് പോയി കാറിൽ ചാരി കിടത്തി. ഉറച്ച സ്വരത്തിൽ പറഞ്ഞു.
” നീ ഇനി ഇവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ…… ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ…. ഇവളെ അങ്ങനെ കാണാൻ പറ്റും എങ്കിൽ മാത്രം നീ കാറിൽ കേറൂ അല്ലെങ്കിൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ”
ഇത്രയും പറഞ്ഞു ഞാൻ അവന്റെ ഷർട്ട് നേരെ ആക്കി അവനെ എഴുന്നേൽപ്പിച്ചു നിർത്തി.
” അളിയാ നീ സീരിയസ് ആയിട്ട് ആണോ …… നീ ഒന്നുകൂടെ ഒന്ന് ആലോചിച്ചു തീരുമാനിക്ക് ”
” എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല ”
അവൻ എന്നെയും അവളെയും മറി മറി നോക്കി. ഞാനും തിരിഞ്ഞു അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ്. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
” കെട്ടാൻ പോകുന്ന പെണ്ണോ…… അങ്ങനെ പറഞ്ഞല്ലല്ലോ നീ എന്നെ ഇവിടെ നിന്ന് ഇറക്കിയത് ”
” അങ്ങനെ പറഞ്ഞില്ല …..പക്ഷെ അതാണെന്റെ ഉദ്ദേശം….. അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും….. നീ എന്ന് സമ്മദിക്കുന്നോ അന്ന് നമ്മുടെ വിവാഹം”
” ഞാൻ സമ്മതിച്ചില്ലെങ്കിലോ ”
” നേരത്തെ പറഞ്ഞത് പോലെ നിന്റെ കൂടെ തന്നെ ഞാൻ കാണും…… പിന്നെ നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ കത്തിരിക്കും ”
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.. ലീന ചേച്ചി ആയിരുന്നു.ഞാൻ ഫോൺ എടുത്തു.
” ഹലോ ”
” ഹലോ മോനെ പണി ഒക്കെ കഴിഞ്ഞു ഞാൻ പോട്ടെ “