Jasmin :- ഇത് ആണല്ലോ ചുരം…
ഞാൻ :- അതെ… ഇതിനു മുമ്പ് വന്നിട്ടുണ്ടോ.
Jasmin :- അഹ് കഴിഞ്ഞ തവണ ടൂർ പോയപ്പോ….
ഞാൻ :- ഞാൻ അത് ചോദിക്കാൻ ഇരുന്നതാ. എന്ത് കഴിഞ്ഞ തവണത്തെ പ്രശ്നം.
Jasmin:- അത് പ്രശ്നം മാത്രെ ഉള്ള. ആഹാരം ഒന്നും കൊള്ളത്തില്ല. സമയത്തിന് ഒന്നുമല്ല കിട്ടിയത്. ഒരു ദിവസം താമസിച്ച പോട്ടെ എന്ന് വയ്ക്കാം. ഇത് എല്ലാ ദിവസവും. താമസിക്കാൻ തന്ന റൂമിൽ കയറാൻ പോലും പേടിച്ചു. കുട്ടികളോട് bathroom ഒന്നും പോകണ്ടാന്നു പറഞ്ഞു. വല്ല ക്യാമറ വരെ കാണും അത്ര മോശം. പിന്നെ ഒരു ദിവസം രാത്രി കഴിച്ച ആഹാരത്തിൽ നിന്നും കുട്ടികൾക്കു ഫുഡ് poision ഉണ്ടായി. ഹോസ്പിറ്റൽ കൊണ്ട് പോകാൻ സർമാരെ പോയി വിളിക്കാൻ പോയപ്പോ കണ്ട കാഴ്ച അടിപൊളി ആയിരുന്നു. സർമാരെ ആ വണ്ടിയിലും വന്ന ആള്ക്കാരും കുടിച്ചു ബോധം ഇല്ലാത്ത കിടക്കാണ്. ബാക്കി ഉള്ള കുട്ടികളെ ആ റൂമിൽ ഒറ്റക് ഇട്ടിട്ട് എങ്ങനെ ഞങ്ങൾ ഹോസ്പിറ്റൽ പോകും.
ഞാൻ :- ഇങ്ങനെ ഒക്കെ നടന്നോ. എന്നിട്ട് എന്തായി…
Jasmin:- എന്താകാൻ… ഒരു ടീച്ചർ റൂമിൽ മറ്റു കുട്ടികൾക്ക് കാവൽ ഇരുന്നു. ഞാൻ ഈ പിളരയും കൊണ്ട് പോയി. അതും ഭാഷ പോലും അറിയാത്ത ഒരു നാട്.
ഞാൻ :- മം.. എന്തോ പ്രശനം ഉണ്ടായി എന്ന് അറിഞ്ഞു. ഇതാണ് അല്ലെ അപ്പൊ കാര്യം.
Jasmin:- അതേടാ… പിന്നെ നിന്റെ വിശേഷങ്ങൾ പറ.
ഞാൻ:- നമുക്ക് എന്ത് വിശേഷം. അങ്ങനെ പോകുന്നു.
Jasmin:- എന്തായാലും കറങ്ങി നടക്കാലോ.. പിളരയും വായില്നോക്കാം…
ഞാൻ :- അങ്ങനെ ഒന്നുമില്ല ടീച്ചർ…
Jasmin :- അത് എന്താ ലൈൻ ഉണ്ടോ.
ഞാൻ :- ഉണ്ടായിരുന്നു… കോളേജ് പഠിക്കുമ്പോ. ഈ ജോലി ഒക്കെ അവർക്കു നാണക്കേട്. അതുകൊണ്ട് അവൾ വേറെ ഒരുത്തനെ കെട്ടി പോയി.
Jasmin :- അങ്ങനെ പോകുന്നവരൊക്ക പോട്ടെ. വേറെ നല്ലത് വരും. ലോകത് അവൾ മാത്രം അല്ലാലോ ഉള്ളത്.