ഞാൻ :- പിന്നല്ലാതെ
Jasmin:- വീട്ടിൽ ആരൊക്കെ ഉണ്ട്
ഞാൻ :- ഞാനും അമ്മയും അച്ഛനും. അവിടയോ
Jasmin :- ഓ അപ്പൊ ഒറ്റമോൻ ആണ്.. എന്റെ വീട്ടിൽ, ഞാനും അമ്മയും എന്റെ മോളും.
ഞാൻ :- husband?
Jasmin:- അറിയില്ല. ഇടക്ക് ബാംഗ്ലൂർ ആയിരുന്നു. ഇപ്പൊ abudhabhi എവിടയോ ആണ്..?
ഞാൻ :- husband എവിടെ എന്ന് അറിയില്ല. എന്ത് പറ്റി. Any problem?
Jasmin :- problem ഒന്നുമില്ല. Divorced ആണ്.
ഞാൻ :- ഓ സോറി. എനിക്ക് അറിയില്ലായിരുന്നു.
Jasmin :- അതിന് എന്തിനാടാ സോറി ഒക്കെ. Its ok. അയാൾക് വേണ്ടങ്കിൽ പിന്നെ എനിക്ക് എന്തിനാ. എനിക്ക് എന്റെ മോൾ ഉണ്ട് അമ്മ ഉണ്ട്.. അത് മതി.
ഞാൻ :- അല്ല. ഇത്ര ചെറുപ്പത്തിൽ തന്ന ഡിവോഴ്സ്. എന്ത് കാര്യം. പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞോ…
Jasmin :- കോളേജ് പഠിച്ചു കഴിഞ്ഞു ജോലി നോക്കുമ്പോ ആണ് ഈ mariage പ്രൊപോസൽ വരുന്നത്. അച്ഛന് heart പ്രോബ്ലം ഉണ്ടായിരുന്നു. അതുകൊണ്ട് വല്ലതും പറ്റുന്നതിനു മുമ്പ് കെട്ടിച്ചു. ഒരു ശല്യം ഒഴിവാകുന്നത് പോലെ. അയാള് ആള് നല്ലവനാ. ഒരു കുഴപ്പം മാത്രം. പുള്ളി പറയുംപോലെ ജീവിക്കണം. ജോലിക് പോകരുത്. അയാൾക്കു വരുമാനം നന്നായി ഉണ്ട്. അതിൽ നിന്നും എത്ര വേണമെങ്കിലും എടുകാം. പിന്നെ ഒരിക്കൽ പോലും വിളിച്ചു സുഖമായി ഇരിക്കുന്നോ എന്ന് ചോദിക്കിലാ. എന്റെ അച്ഛൻ മരിച്ചപ്പോ പോലും വന്നില്ല. മോൾ ജനിച്ചപ്പോ ഒന്ന് വന്ന നോക്കിട്ടു പോയി. പൈസക്ക് വേണ്ടി പണി എടുത്ത് മുതലാളിയെ പണക്കാരൻ ആക്കാൻ പാടുപെടുന്ന ഒരു ബുദ്ധിജീവി. അങ്ങനെ ഒടുവിൽ പിരിഞ്ഞു. ഇപ്പൊ സന്തോഷമായി ഞാൻ ജീവിക്കുന്നു.
ഞാൻ :- പിന്നെ വേറെ mariage നോക്കിലെ? ഇപ്പോഴും ചെറുപ്പം അല്ലെ. വയസു എത്ര ആയി.
Jasmin :- അമ്മ ആദ്യം ഒക്കെ നിർബന്ധിച്ചു. പിന്നെ ഞാൻ വേണ്ടാന്നു തറപ്പിച്ചു പറഞ്ഞപ്പോ അത് വിട്ടു. വയസു എനിക്ക് 31 ആകാറായി. നിനക്കോ?