“ഓഹ് അതൊന്നും കുഴപ്പല്യാ…. എനിക്ക് വീട് എവിടെയാണെന്ന് അറിയില്ല ഇല്ലേൽ ഞാൻ തന്നെ വന്നേനെ”
“അത് ഒന്നും വേണ്ട, ആള് വരും കൊണ്ടുവരാൻ. എന്തായാലും സന്തോഷായി…! എല്ലാരും കാത്തിരിക്കാ മോന് വേണ്ടി. എനിക്ക് ഒരുപാട് പേരെ വിളിക്കാൻ ഉണ്ട്… എന്ന വച്ചോട്ടെ ?”
“ശരി എന്ന രാത്രി കാണാം…. ബൈ….!!”
“ബൈ “.
ഫോൺ വച്ച് ഞാൻ ഉടനെ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നിട്ട് ബോസിനെ വിളിച്ചു ഒരാഴ്ച ലീവ് വേണം എന്ന് പറഞ്ഞു. ഞാൻ അതികം ലീവ് ഒന്നും എടുക്കാത്ത ആളായതുകൊണ്ട് എപ്പോഴും ബോസ് എന്നോട് പറയാറുണ്ട് ഇടക്കിടക്കു ലീവ് ഒക്കെ എടുത്തു വല്ലോടത്തും പോവാൻ… ആയിക്കോട്ടെ കേരളം എങ്കിൽ കേരളം.
അത്യാവശ്യം വേണ്ട സാധനങ്ങളും ഡ്രെസ്സുകളും പാക്ക് ചെയ്തു ഞാൻ ഉച്ച കഴിഞ്ഞപ്പോ ഒന്ന് മയങ്ങി. കറക്റ്റ് 5.30 ക്ക് എണിറ്റു കുട്ടപ്പൻ ആയി ഒരുങ്ങി.
അപ്പൻ മരിച്ചിട്ട് വീട്ടിൽ പോകുന്നവന്റെ ഒരുക്കം കണ്ടില്ലേ… ഞാൻ എന്നെ തന്നെ ഒന്ന് പുച്ഛിച്ചു….
താടി ഒന്ന് ട്രിം ചെയ്തു ചെറുതാക്കി, ശരീരത്തോട് ഒട്ടി കിടക്കുന്ന ഒരു വെള്ള ടീഷർട് ഇട്ടു. വയറ്റിലെ മസിലുകൾ പുറത്തു കാണാം, ജിമ്മിൽ പോയ് ഉറച്ച നെഞ്ച് വിരിഞ്ഞു നിന്നു . അതിന്റെ പുറത്തു ഒരു കറുത്ത ബൈക്കർ ജാക്കറ്റും എടുത്തിട്ട്, ഞാൻ വീട്ടിൽ നിന്നിറങ്ങി.
കൃത്യം 8 മണിക്ക് തന്നെ മുംബൈയിൽ നിന്ന് ഫ്ലൈറ്റ് പുറപ്പെട്ടു. വിചാരിച്ചതിലും 15 മിനിറ്റു നേരത്തെ കൊച്ചിയിൽ എത്തി. പുറത്തിറങ്ങിയപ്പോൾ ഡ്രൈവർ വന്നിട്ടുണ്ടാവില്ല എന്ന് വിചാരിച്ചു. പക്ഷെ “നന്ദകുമാർ മംഗലത്ത്” എന്ന ബോർഡ് എഴുതി ഒരാൾ അറൈവലിൽ കാത്തു നില്പുണ്ടാർന്നു. 50 വയസ്സിനു മുകളിൽ പ്രായം കാണും. എന്നെ കണ്ടതും അയാൾക്കു എന്നെ മനസിലായി. മുഖം പെട്ടന്ന് സന്തോഷം കൊണ്ട് പ്രസാദിച്ചു.
“”യത്ര ഒക്കെ സുഗമായിരുന്നോ മോനെ?” എന്റെ അടുക്കലേക്ക് വന്നു ബാഗ് വേടിച്ചിട്ട് ചോദിച്ചു.”
“എന്നെ കണ്ടപ്പോ എങ്ങനെ മനസ്സിലായി?”
“അന്ന് മോന്റെ അമ്മയുടെ അടക്കത്തിന് സാം അച്ചായൻ വന്നപ്പോ ഞാനാണ് ഓടിച്ചിരുന്നത് വണ്ടി. മോനെ അന്ന് ഞാൻ കണ്ടിരുന്നു. മോൻ കണ്ടട്ടുണ്ടാവില്ല”