“ ഇപ്പോൾ തന്നെ ഓക്കേ എന്ന് പറയൊന്നും വേണ്ട നന്ദു.. പതുക്കെ ആലോചിച്ചു മതി. ഇതൊക്കെ ഒരു ഷോക്കാവും എന്ന് അറിയാം എന്നാലും പറയാതിരിക്കാൻ ആവില്ലാലോ.” അന്ന എന്റെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു.
ഞാൻ ചായ കുടിച്ചു കപ്പ് ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.
“എനിക്ക് ഇതിനോടൊന്നും താല്പര്യം ഇല്ല, ഇതൊക്കെ എല്ലാ……”
“ഇന്ന് ഒരു തീരുമാനോം എടുക്കണ്ട എന്ന് പറഞ്ഞാൽ എടുക്കണ്ട” അന്ന എന്നെ മുഴുവൻ ആക്കാൻ സമ്മതിക്കാതെ ശബ്ദം കൂട്ടി പറഞ്ഞു.
“നന്ദു ആദ്യം ആയിട്ടാണ് ഇവിടെ വരുന്നത്, നാളെ സാം അച്ചായനെ അടക്കിയൊടാത്തു പോയി കാണണം. എന്നിട് അഞ്ചാറു ദിവസം ഇവിടെ തങ്ങാ, എന്നിട്ടു പതുക്കെ തീരുമാനം എടുത്താൽ മതി. അതുവരെ കാര്യങ്ങൾ നോക്കാൻ ഒക്കെ ഫിലിപ്പുണ്ട്, അത് മതി.”
മറുത്തു പറയാൻ ആർക്കും അവകാശം ഇല്ലാത്ത പോലെ എല്ലാരും മിണ്ടാതിരുന്നു. ഞാനും ഇത്രേം പേരുടെ മുന്നിൽ വച്ച് ഇതൊക്കെ എനിക്കാവശ്യമില്ല എന്ന് പറഞ്ഞു കൊടുക്കുക ഇത്തിരി ബുദ്ധിമുട്ടാണ് എന്ന് തോന്നി. ഞാൻ ദീർഘ ശ്വാസം എടുത്തു വിട്ടു.
“എന്നാ ശരി വക്കീലേ ഞാൻ വിളിക്കാം കുറച്ചു ദിവസം കഴിഞ്ഞിട്ട്.” ഞാൻ പറഞ്ഞു
“ആയിക്കോട്ടെ ഞാൻ വരാം അപ്പൊ, എന്നാ ഇറങ്ങിക്കോട്ടെ മാഡം?” അഷ്‌റഫ് യാത്ര പറഞ്ഞു പോയി.
“”എല്ലവരും കേട്ടില്ലേ ?,.. ഇവിടെ ഇനി നിക്കണം എന്നില്ല. തീരുമാനം ആവുമ്പൊ ഞാൻ ആനന്ദിയെക്കൊണ്ട് എല്ലാവരേം വിളിച്ചു അറിയിച്ചോളാം…” അന്ന പറഞ്ഞു.
എല്ലവരും പതുക്കെ പതുക്കെ വിടപറഞ്ഞു. ഹാളിൽ അന്നയും ഞാനും സാറയും ലിസിയും ഫിലിപ്പും മാത്രം ആയി. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അന്ന പറഞ്ഞു
“ മോൻ പോയി ഡ്രസ്സ് ഒക്കെ മാറി വാ ഞാൻ ഭക്ഷണം എടുത്തു വക്കാം.”
“എന്ന ഞാനും ഇറങ്ങാ ചേച്ചി”, ഫിലിപ്പ് പറഞ്ഞു
“അതെന്താടാ ഇവിടെ ഇന്ന് കൂടിക്കോ 2 പേരും” അന്ന പറഞ്ഞു
“അല്ല ചേച്ചി നാളെ പുലർച്ചെ 4 മണിക്ക് ട്രിവാൻഡ്രം ഇരിക്കണം അതുകൊണ്ടാ ഇപ്പൊ വിട്ടാലേ ഉറങ്ങി അവിടെ എത്തി ഒന്ന് ഫ്രഷ് ആവാൻ സമയം കിട്ടുള്ളു, ലിസി ഇവിടെ ഉണ്ടാവും കുറച്ചു ദിവസം.”