“അത് വെറുതെ.. നിന്റെ ദേഷ്യം കാണാൻ വേണ്ടി… പക്ഷെ കണ്ടതോ..ഇവിടെ വന്നിരുന്നു കരയുന്ന ഒരുത്തിയെയും..”
ചേച്ചി : പോടാ… ഞാൻ കരഞ്ഞൊന്നുമില്ല
രണ്ടു കൈ കൊണ്ടുമെന്നേ ചുറ്റി പിടിച്ചുകൊണ്ടു ചേച്ചി പറഞ്ഞു
“പിന്നെ നീയിവിടെ വന്നു പത്രം വായിക്കുകയായിരുന്നോടി ചേച്ചി..”
ചേച്ചി : അയ്യോ..
പെട്ടെന്ന് എന്നെ തള്ളിമാറ്റിക്കൊണ്ട് ചേച്ചി നിലവിളിച്ചു…
“എന്താടി…?
ആധിയോടെ ഞാൻ ചോദിച്ചു
ചേച്ചി : അടുപ്പത്ത് പാത്രം വെച്ചിട്ടാ ഞാൻ വന്നേ… മറന്നു പോയാ കാര്യം..
സ്വയം തലക്ക് അടിച്ചുകൊണ്ട് ചേച്ചി തിരിഞ്ഞു നടന്നു
ചേച്ചി പോകുന്നതും നോക്കി ഞാനവിടെ നിന്നു
പിന്നെ ഞാൻ ഹാളിലേക്ക് ചെന്നു ബാക്കി ഉള്ളവരുടെ കൂടെ കൂടി
ഇടക്ക് അമ്മുവും ബാക്കി പെണ്ണുങ്ങളും അടുക്കളയിൽ പോയി സഹായിക്കും.. ഞാനും അഖിലും ഓരോന്ന് പറഞ്ഞു വെറുതെ ടീവി കണ്ടിരുന്നു
ഇടക്ക് അടുക്കളയിലേക്ക് പോകുമെങ്കിലും അപ്പൊ തന്നെ ചേച്ചി എന്നെ അവിടുന്ന് ഓടിച്ചു വിടും
ചേച്ചിക്കറിയാം ഞാൻ അവളെയോ അമ്മുവിനെയോ കാണാൻ വേണ്ടി പോകുന്നത് അല്ലെന്ന് 😁
ബിരിയാണിയിൽ ഇടാൻ വേണ്ടി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറത്തു മാറ്റി വെച്ചത് ഒണ്ടാവും അടുക്കളയിൽ
പണ്ട് മുതൽക്കേ ഉള്ള ശീലമാണ് അതിൽ നിന്ന് ഓരോന്ന് പെറുക്കി തിന്നുക എന്ന്.. വീട്ടിൽ നിന്നാണെങ്കിൽ അമ്മയുടെ കയ്യിൽ നിന്നടി കിട്ടും ഇവിടെ ആണെങ്കിൽ ചേച്ചിയുടെ കയ്യിൽ നിന്നും
വന്നു വന്നിപ്പോ ഒരെണ്ണം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായി
കൊറേ നേരമിരുന്നു സംസാരിച്ചു കഴിഞ്ഞപ്പോ അഖിലും എണീറ്റ് പെണ്ണുങ്ങളുടെ കൂടെ അടുക്കയിലേക്ക് പോയി
എനിക്കവിടം ഇന്ന് നിരോധിത മേഖല ആയതുകൊണ്ട് ഞാൻ ബാൽക്കണിയിൽ നിന്ന് കാറ്റ് കൊള്ളാൻ തുടങ്ങി
കൊറേ നേരം അവിടെ തന്നെ നിന്ന് ഓരോന്നാലോചിക്കാൻ തുടങ്ങി
ഇടക്കെപ്പോഴോ ചേച്ചി എന്റെ അടുത്തു വന്നു നിന്നിരുന്നു… കാര്യാമായി എന്തോ ആലോചനയിൽ ആയിരുന്ന ഞാൻ അവളെ കണ്ടില്ല