പിന്നെ കാറ്റത്ത് അവളുടെ മുടി എന്റെ മുഖത്തു വന്നടിച്ചപ്പോ ആണ് ഞാൻ അറിഞ്ഞത്
ചേച്ചി : എന്താ ജോ വല്യ ആലോചനയിൽ ആയിരുന്നല്ലോ
“ഏയ്യ് ഒന്നുമില്ലെടി ചേച്ചി.. ഞാൻ ഇങ്ങനെ വെറുതെ നിന്ന് കാറ്റ് കൊള്ളുവായിരുന്നു…”
പുറത്തേക്ക് തന്നെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.. അത് അവൾ മൂളിക്കേട്ട് കൊണ്ട് നിന്നു
അമിത : ദയേച്ചി ഒന്ന് ഇങ്ങട് വരോ…?
അടുക്കളയിൽ നിന്ന് അമിത വിളിച്ചു ചോദിച്ചു
ചേച്ചി : ഹാ വരാം…
തിരിച്ചു മറുപടി പറഞ്ഞുകൊണ്ട് ചേച്ചി എന്നെന്നോക്കി
“എന്താ..?
അപ്പോളാണ് ചേച്ചിയുടെ ചുരുട്ടി പിടിച്ച വലം കൈ എനിക്ക് നേരെ നീതിയത്
എന്താണെന്ന ഭാവത്തിൽ ഞാനവളെ നോക്കി
എന്റെ നോട്ടം മനസിലാക്കിയെന്നവണ്ണം ചേച്ചി കൈ തുറന്നു
ചുരുട്ടി പിടിച്ചു കയ്യിൽ ഒരുപിടി അണ്ടിപ്പരിപ്പും മുന്തിരിയും ആയിരുന്നു
നെയ്യിൽ വറുത്തത് കൊണ്ട് അവളുടെ കൈ വെള്ളയിൽ എണ്ണ പറ്റിയിരുന്നു.. വെട്ടമടിച്ചത് തിളങ്ങുന്നതായി തോന്നി
ചേച്ചി : എടുത്തോ… ഇനി ഇത് കിട്ടിയില്ലെന്നു പറഞ്ഞു കൊതികുത്തി നടക്കണ്ട
ഞാൻ അത് വാങ്ങാതെ കൈ കെട്ടി നിന്നു
ഇനിയെന്താ എന്ന ഭാവത്തിൽ അവളെന്നെ നോക്കി
അപ്പോൾ ഞാൻ വാ പൊളിച്ചു കാണിച്ചു
അത് കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് കയ്യിലുള്ളതെല്ലാം എനിക്ക് വായിൽ വെച്ചു തന്നു
എന്നിട്ട് കയ്യിലെ എണ്ണ മുഴുവൻ എന്റെ കുറ്റി താടിയിൽ തേച്ചിട്ട് ചേച്ചി ഓടി
“ടി ചേച്ചി..”
അവളുടെ പിറകെ ഓടാൻ പോകുന്നത് പോലെ ഞാൻ ഭാവിച്ചു.. അപ്പോളേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു
പിന്നെ വായിൽ ഉള്ളത് ചവച്ചുകൊണ്ട് ഞാൻ കവിളിലെ എണ്ണ തുടച്ചുകൊണ്ട് നിന്നു
ഞാൻ പോലുമറിയാതെ മനസ്സൊക്കെ നിറഞ്ഞത് പോലെ… സന്തോഷം മാത്രം തോന്നുന്ന നിമിഷങ്ങൾ.. ശെരിക്കും ഞാനതെല്ലാം ആസ്വധിക്കുകയായിരുന്നു
ഉച്ചയാവറായപ്പോഴേക്കും ഭക്ഷണമൊക്കെ റെഡിയായി ഞങ്ങൾ കഴിക്കാൻ തുടങ്ങിയിരുന്നു… ഞാൻ അമ്മുവിനോട് പറഞ്ഞത് പോലെയൊന്നുമായിരുന്നില്ല ചേച്ചിയുടെ ബിരിയാണി