ഞാൻ കുറ്റം പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അവൾ വേറെന്തെക്കെയോ ചേർത്തിട്ടുണ്ട് ഇതിൽ…എന്നത്തേയും പോലെയല്ല.. വേറെന്തോ ഒരു പ്രത്യേക രുചി
എല്ലാം കഴിഞ്ഞൊരു മൂന്ന് മണിവരെ അവർ ഞങ്ങടെ കൂടെ ഉണ്ടായിരുന്നു
ഹാളിലിരുന്നെല്ലാവരും ഓരോ തമാശകൾ പറയാൻ തുടങ്ങി
അതെല്ലാം കേട്ട് എന്റെ അടുത്തിരുന്ന് ചേച്ചി ചിരിച്ചു മറിയുകയായിരുന്നു
അവരെല്ലാം പോയി കഴിഞ്ഞപ്പോ പെട്ടെന്നൊരു ശാന്തത വെന്നത് പോലെ തോന്നി..ഒരുതരം ഒറ്റപ്പെടൽ
പക്ഷെ അത് പോകാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല… ഞാനും ചേച്ചിയും കൂടി പഴയ പരുപാടി തന്നെ തുടങ്ങി
ഒടുക്കമൊരു തല്ലും കഴിഞ്ഞ് എല്ലാം ഒതുങ്ങി വന്നപ്പോഴേക്കും രാത്രി എട്ട് മണി കഴിഞ്ഞിരുന്നു
ഉച്ചക്കത്തേതിന്റെ ബാക്കിയും കഴിച്ച് ഞാൻ കേറി കിടന്നു
പിന്നെ എപ്പോഴോ ചേച്ചിയും വന്നെന്റെ അടുത്തുകിടന്നു
സമയം ഏറെ കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വരുന്നില്ലായിരുന്നു… ചേച്ചിയും ഉറങ്ങി കാണില്ലെന്ന് എനിക്ക് തോന്നി
അന്നത്തെ ദിവസത്തെ സംഭവങ്ങൾ എല്ലാം കൂട്ടിയും കിഴിച്ചും നോക്കിയിട്ടേ പുള്ളിക്കാരി സാധാരണ ഉറങ്ങാറുള്ളു
ഇപ്പോളും എന്തേലുമൊക്കെ ആലോചിച്ചു കിടക്കുക തന്നെ ആവും
സംശയം തെറ്റിയില്ല… മെല്ലെ തിരിഞ്ഞു നോക്കിയപ്പോ കണ്ടു മുകളിലേക്ക് നോക്കി കണ്ണു തുറന്നുകിടക്കുന്ന ചേച്ചിയെ
“ടി നീ ഉറങ്ങിയില്ലേ..?
ചേച്ചി : ഇല്ലെടാ ഉറക്കം വരുന്നില്ല
“അതെന്താ ഇപ്പൊ അങ്ങനെ…?
ചേച്ചി : വെറുതെ.. ഓരോന്നാലോചിച്ചു കിടക്കുവായിരുന്നു..
“നീയിപ്പോ അമ്മുവിനെക്കുറിച്ചല്ലേ ഓർത്തത്..?
വെറുതെ ഒരു വഴക്കിടാൻ വേണ്ടി ഞാൻ അമ്മുവിന്റെ പേരെടുത്തിട്ടു
പക്ഷെ എന്റെ പ്ലാനുകൾ എല്ലാം എട്ട് നിലയിൽ പൊട്ടി താഴെ പോയി
അത്ഭുതത്തോടെ വാ പൊളിച്ചെന്നെ നോക്കുവായിരുന്നു ചേച്ചി
ചേച്ചി : നിനക്കെങ്ങനെ മനസിലായി..?
“ഏഹ്.. ഇതൊക്കെ എന്ത്…. ഞാനിങ്ങനെ ഇടക്കിടെ മൈൻഡ് റീഡിങ് ഓക്കേ നടത്താറുണ്ട്..”
അല്പം ജാടയിട്ടുകൊണ്ട് ഞാൻ പറഞ്ഞു
ചേച്ചി : ഒന്ന് പോടാ.. മൈൻഡ് റീഡിങ്.. വെറുതെ ചക്ക ഇട്ടപ്പോ മുയല് ചത്തെന്ന് പറഞ്ഞത് പോലെയാ നിന്റെ കാര്യം