ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Posted by

 

അടുക്കയിൽ നിന്ന് ഏതോ ഇംഗ്ലീഷ് പാട്ട് ചെറിയ ശബ്ദത്തിൽ കേൾക്കാമായിരുന്നു

 

ഫ്രിഡ്ജിന് മുകളിൽ ചെറിയ സ്പീക്കർ വെച്ചു പാട്ടും കേട്ട് നല്ല പാചകത്തിൽ ആണ് കക്ഷി

 

ഇടക്ക് പാട്ടിന്റെ ഓരോ വരികൾ പാടി ഉള്ളിന്റെ ഉള്ളിലെ ഇല്ലാത്ത ഗായികയെ പുറത്തു കൊണ്ടുവരാനും ശ്രമിക്കുന്നുമുണ്ട്

 

ഞാൻ ആദ്യമേ ചെന്നു പാട്ട് ഓഫ്‌ ചെയ്തു

 

അപ്പൊ തന്നെ പുള്ളിക്കാരി എന്നെ തിരിഞ്ഞു നോക്കി

 

എന്തടാ പന്നി എന്ന് കണ്ണ് കൊണ്ട് ചോദിക്കുന്നത് പോലെ.. ഏയ്യ് തോന്നിയതാവും

 

“അത് ഒണ്ടല്ലോ ചേച്ചി.. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…”

 

ഞാൻ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു

 

ചേച്ചി : അതിന് നീയെന്തിനാ പാട്ട് നിർത്തിയത്..?

 

കയ്യിലെ സ്റ്റീലിന്റെ തവി പൊക്കിപിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു… ഞാൻ അവളിൽ നിന്ന് ഒരല്പം വിട്ടു നിന്നു

 

അതാവും എനിക്ക് നല്ലതെന്ന് തോന്നി

 

“അതീ പാട്ട് കേട്ട് നിന്നാൽ പിന്നെ ഞാൻ പറയുന്നത് എങ്ങനെ നീ കേൾക്കും..?

 

ചേച്ചി : അച്ചോടാ… എന്റെ ചെവിക്ക് ഇപ്പോഴും വലിയ പ്രശ്നമൊന്നുമില്ല.. നീ വന്ന കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക് ചെക്കാ.. എനിക്ക് ഒരുപാട് പണിയുള്ളതാ

 

അതും പറഞ്ഞു തിരിഞ്ഞു നിന്ന് പാത്രത്തിൽ എന്തോ ഇളക്കാൻ തുടങ്ങി

 

അടുപ്പിനെ ചൂട് കാരണം ചേച്ചിയുടെ നെറ്റിയിലൊക്കെ വിയർപ്പ് തുള്ളികൾ പറ്റിയിരുന്നു

 

നല്ല വെളുത്ത നെറ്റിയിൽ ഇതുപോലെ വിയർപ്പ്തുള്ളികൾ നിൽക്കുന്നത് കാണാൻ ഇത്രക്ക് ഭംഗി ഉണ്ടെന്ന് ഞാൻ അന്നാണ് മനസിലാക്കിയത്

 

പക്ഷെ ആ കാഴ്ച അധികനേരം നീണ്ടു നിന്നില്ല

 

ഇടതു കൈ കൊണ്ട് ചേച്ചി നെറ്റി തുടച്ചിട്ട് എന്നെ നോക്കി എന്താ എന്ന് ചോദിച്ചു

 

“നീ രാവിലെ കുളിച്ചില്ലേ..?

 

അവളെന്നെ ഒന്ന് സംശയഭാവത്തോടെ നോക്കി

 

ചേച്ചി : അതെന്താ നീ അങ്ങനെ ചോദിച്ചേ..?

 

“ഒന്നുമില്ല… നെറ്റിയൊക്കെ വിയർത്തത് കണ്ട് ചോദിച്ചതാ…”

 

Leave a Reply

Your email address will not be published. Required fields are marked *