അവനെന്നോട് ചോദിച്ചു.. എന്റെയീ അവസ്ഥ
കണ്ടുള്ള ഒരു പേടി അവന്റെ ശബ്ദത്തിൽ നിഴലിച്ചിരുന്നു
“കൊഴപ്പമില്ലെടാ.. എനിക്ക് പോണം… ചേച്ചി.. ചേച്ചിയവിടെ ഒറ്റക്ക…”
അവനെ പിടിച്ചു നിന്നുകൊണ്ട് ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു
അഖിൽ : നീയൊന്ന് ആദ്യം ഇവിടെ ഇരിക്ക്…ഒന്ന് വിശ്രമിക്ക് നീ
അവനെന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല.. പക്ഷെ അതൊന്നും എന്റെ തലയിൽ കേറിയില്ല.. ചേച്ചിക്ക് എന്തോ സംഭവിച്ചെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു
“വേണ്ടെടാ..ചേച്ചി ഒറ്റക്ക…”
അഖിൽ : ദയേച്ചി ഒറ്റക്കല്ല…ഇന്നലെ അമ്മുവും അമിതയും ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നു
അവൻ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവനെ ഞാൻ നോക്കി
അഖിൽ : നേരാ ജോ.. ഇന്നലെ നീ ഇവിടെ വന്ന അവസ്ഥ നിനക്ക് ഓർമ്മ ഒണ്ടോ… കരഞ്ഞു തളർന്നു നിനക്ക് വല്ലതും ആയിപോകുമോ എന്ന് വരെ ഞാൻ പേടിച്ചുപോയി… പിന്നെ ഞാനും സെക്യൂരിറ്റിയും കൂടിയ നിന്നെ ഇവിടെ കൊണ്ട് വന്നു കിടത്തിയത്
ഇതെല്ലാം എനിക്ക് പുതിയ അറിവായിരുന്നു
“അതെന്താ..?
അഖിൽ : എന്താന്നോ… എണീറ്റു നിക്കാൻ പോലും പറ്റാത്ത വിധം നീ തളർന്നു പോയിരുന്നു… അല്ല മോനെ.. ആ അവസ്ഥയിൽ നീയെങ്ങനാ വണ്ടിയൊടിച്ചു ഇവിടെ വരെ വന്നത്
“എനിക്ക് അറിയില്ലെടാ ഒന്നും.. ഓർമ്മ കിട്ടുന്നില്ല…”
തലക്ക് കൈ വെച്ചുകൊണ്ട് ഞാൻ കട്ടിലിൽ ഇരുന്നു… അമ്മുവും അമിതയും ചേച്ചിയുടെ കൂടെ ആണെന്ന് അറിഞ്ഞപ്പോ മനസ്സിലെവിടെയോ ഒരാശ്വാസം തോന്നി
“അല്ല.. ഞാനും ചേച്ചിയും തമ്മിൽ വഴക്കായ കാര്യം നിനക്കെങ്ങനെ അറിയാം..?
ഞാൻ അവനോട് ചോദിച്ചു.. അതിനവൻ ഒന്ന് ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു
അഖിൽ : നിന്നെ ഇന്നലെ ഇവിടെ വന്നു കിടത്തിയപ്പോ തൊട്ട് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.. ഇടക്ക് ചേച്ചിയുടെ കാര്യവും.. അപ്പൊ തന്നെ എനിക്ക് കാര്യം ഏകദേശം പിടി കിട്ടി.. അപ്പൊ തന്നെ അമ്മുവിനെ വിളിച്ചു നിന്റെ ഫ്ലാറ്റിലേക്ക് വിട്ടു