ചേച്ചിയുടെ തലയിൽ തലോടിക്കൊണ്ട് ഞാൻ അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു
അങ്ങനെ അവളുടെ കൂടെ ഇരിക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു എനിക്ക് അവളോടുള്ള ഇഷ്ടം എന്തായിരുന്നെന്ന്… ചേച്ചി എനിക്ക് ആരായിരുന്നു എന്ന്
“ജോ…!
തലകുനിച്ചിരിക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വിളി കേട്ടത്… പതിയെയുള്ള വിളിയിൽ നിന്ന് തന്നെ മനസിലാക്കാം ചേച്ചി എത്ര മാത്രം അവശയായിരുനെന്ന്
ഞാൻ നോക്കുമ്പോൾ കണ്ടത് എന്നെ നോക്കി കണ്ണ് നിറച്ചു കിടക്കുന്ന ചേച്ചി ആയിരുന്നു
അത് കൂടെ കണ്ടപ്പോ എന്ത് പറയണമെന്നറിയാതെ ഞാൻ ഇരുന്നു
എങ്കിലും അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
“സോറി…”
അത് മാത്രമേ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളു
ചേച്ചി : എന്തിനാ ജോ… ഞാനല്ലേ അത് പറയേണ്ടത്… എല്ലാത്തിനും കാരണം ഞാനല്ലേ… ആർക്കും വേണ്ടാത്ത ഒരു പാഴ് ജന്മത്തിന് ജീവിക്കാൻ ഒരവസരം കൊടുത്തത് കൊണ്ടല്ലേ ഇങ്ങനെ ഓക്കേ ഉണ്ടായത്… അല്ലായിരുന്നെങ്കിൽ എന്നേ അവസാനിപ്പിച്ചേനെ ഈ ജീവിതം…
കരച്ചിലടക്കാൻ പാട് പെട്ടുകൊണ്ട് ചേച്ചി പറഞ്ഞു
അവളുടെ കയ്യിൽ ഒരല്പം ബലത്തിൽ തന്നെ ഞാൻ പിടിച്ചു.. പിന്നെ മുഖത്തൊരു ചിരി വരുത്തികൊണ്ട് ചേച്ചിയുടെ ചെവിയിൽ പതിയെ പറഞ്ഞു
“അങ്ങനെ ചത്താൽ എനിക്ക് പിന്നെ ആരുണ്ടെടി ചേച്ചി..”
കേട്ടത് വിശ്വസിക്കാനാവാതെ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു ചേച്ചി…
എൻെറ വാക്കുകളുടെ അർത്ഥം മനസിലാക്കിയതും
അടക്കി പിടിക്കാൻ ശ്രമിച്ച കരച്ചിൽ ഒറ്റയടിക്ക് അണപ്പൊട്ടി പുറത്തേക്കൊഴക്കികൊണ്ടെന്നേ കെട്ടി പിടിച്ചു
ഇന്നലെ പിടിച്ചതിലും ശക്തിയിൽ
ചേച്ചിയുടെ ചൂടിലും കെട്ടിപ്പിടിത്തത്തിലും എനിക്ക് വീർപ്പുമുട്ടിയെങ്കിലും ഞാനതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു
ഇതാണെന്റെ ചേച്ചി… ഞാൻ സ്നേഹിച്ച…
എന്നെപ്പോലുമറിയിക്കാതെ എന്നെ സ്നേഹിച്ച എന്റെ ചേച്ചി… ജോമോന്റെ മാത്രം ചേച്ചി
അന്ന് മുതൽ ഞാൻ അറിയാനും അനുഭവിക്കാനും ശ്രമിക്കുകയായിരുന്നു ചേച്ചിയെ… മുൻപത്തേക്കാൾ എത്രയോ മനോഹരമായിരുന്നു പിന്നീടുള്ള ജീവിതം
പക്ഷെ അധിക കാലം അത് തുടർന്ന് പോയില്ല.. ചേച്ചിയുടെ കല്യാണം നിശ്ചയിക്കാൻ അച്ഛനുമമ്മയും കൂടി തീരുമാനിച്ചു