മര്യാദക്ക് അവൾടെ കയ്യീന്ന് പൈസയും വാങ്ങി പോന്നാൽ മതിയാരുന്നു….
രാവിലത്തെ ട്രാഫിക്കിലൂടെ വലിഞ്ഞു വലിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോ തന്നെ സമയം കൊറേ എടുത്തു
ഒന്നാമത് കാറും എടുത്താണ് പോന്നത്.. അപ്പൊ പിന്നെ പറയണ്ടല്ലോ
മൂന്നാല് കവറും പിടിച്ചു എന്റെ ഫ്ലാറ്റിനടുത്ത് എത്തിയപ്പോ തന്നെ കേട്ടു ഉച്ചത്തിൽ ഉള്ള ആരുടെയൊക്കെയോ സംസാരവും ചിരിയും
ഇവര് നേരത്തെ ഇങ് എത്തിയോ
വാതില് തുറന്നകത്തു കേറിയപ്പോ കണ്ടു സോഫയിലിരുന്ന് അഞ്ചെണ്ണവും കൂടെ കലപില സംസാരിക്കുന്നത്.. ഇടക്ക് വഴക്ക് കൂടുന്നുമുണ്ട്
അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് ഇതിനൊക്കെ നടുവിലിരുന്നു ചിരി അടക്കി പിടിക്കാൻ പാട് പെടുന്ന ചേച്ചിയെ
രാവിലെ എന്ത് ഷോ കാണിച്ച ആളാണെന്നു നോക്കണേ.. ഇപ്പൊ നേഴ്‌സറി പിള്ളേരെപോലിരുന്നു കളിയും ചിരിയും
അടുക്കളയിൽ പോയി സാധനങ്ങൾ ഓക്കേ വച്ചു അവരുടെ മുൻപിൽ ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നപ്പോ ആണ് എല്ലായെണ്ണവും എന്നെ ശ്രദ്ധിക്കുന്നത് തന്നെ
അതുവരെ കളിച്ചു ചിരിച്ചിരുന്ന ചേച്ചിയുടെ മുഖമെല്ലാം മാറി… പയങ്കര ആറ്റിട്യൂട് ഓക്കേ ഇട്ട് എന്നെയൊരു നോട്ടം
ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. ചേച്ചിയുടെ അടുത്തിരുന്ന അമിതയോട് ചോദിച്ചു
“നിങ്ങളൊക്കെ എപ്പോ വന്നു..?
അമിത : വന്നിട്ടധികം ആയില്ലെടാ.. ദയേച്ചിയോട് ചോദിച്ചപ്പോൾ പറഞ്ഞു നീ പുറത്തു പോയതാണെന്ന്
ചേച്ചിയെ മൈൻഡ് ചെയ്യാതെ ബാക്കി ഉള്ളവരോടൊക്കെ സംസാരിക്കുന്നത് ചേച്ചിക്കത്ര പിടിക്കുന്നില്ലെന്ന് എനിക്ക് മനസിലായി
മൂടി കെട്ടിയ മുഖവുമായി ചേച്ചി എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു
ഞങ്ങൾ രണ്ടു പേരുമുള്ള ഈ പിണക്കം അവിടെ മറ്റൊരാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു
വേറാരുമല്ല അമ്മു തന്നെ
എന്റെ കാലിൽ അവൾ നുള്ളിയപ്പോ ആണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത്
ചേച്ചിയെ നോക്കി എന്താ പ്രശ്നം എന്നവൾ ആരും കേൾക്കാതെ ചോദിച്ചു
“അത് ഒന്നുമില്ലെടി.. ഇവിടെ പതിവാ..”
ചിരിച്ചുകൊണ്ട് ഞാനവളോട് പറഞ്ഞു
അമ്മുവിനോടുള്ള എന്റെ ചിരിയും കളിയും കണ്ടു ചേച്ചി പെട്ടെന്ന് എണീറ്റുകൊണ്ട് ജെസ്‌നയോട് പറഞ്ഞു