ഉള്ളിൽ ഒരു മഞ്ഞു വീണ ഫീൽ… ആ വാലിട്ട് എഴുതിയ കണ്ണുകൾ എന്നെ നോക്കുമ്പോ.. ഞാൻ ഇല്ലാതെ ആയി പോകുന്ന ഫീൽ…
“പ്രസാദം വാങ്ങിയില്ലേ… ”
അവൾ എന്റെ മുഖത്തു നോക്കി ചോദിച്ചു… അപ്പോൾ ആണ് ഞാനും ഓർത്തെ മേടിച്ചില്ലല്ലോ എന്ന്..
അവൾ.. അവളുടെ കൈയിൽ ഇരുന്ന വാഴയിലയിൽ നിന്നും മഞ്ഞൾ പ്രസാദം എടുത്തു എന്റെ നെറ്റിയിൽ തേച്ചു…. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി നിന്നു… ഒരു പ്രത്യേക ഐശ്വര്യം… ഞാൻ വേറെ ഏതോ ലോകത്തിൽ ചെന്നപോലെ അവിടെ നിന്നു…
“വരുന്നില്ല..”
ചേച്ചി മുന്നിൽ നിന്നും ഞങ്ങളോട് ചോദിച്ചു…
അവൾ ഒരു ചിരി സമ്മാനിച്ചു നടന്നു..അവളുടെ പുറകെ ഞാനും … എനിക്ക് അവളോട് പ്രേമം ആണോ… അതോ എല്ലാരേം കാണുമ്പോ തോന്നുന്ന ഒരു അട്രാക്ഷനോ…
അവളുടെ കണ്ണുകൾ എന്നെ കൊല്ലുന്നപോലെ…
ഒരാന്നു ആലോചിച്ചു അവളുടെ പുറകെ നടന്നു…
തുടരും….