ഞാൻ അവളുടെ കണ്ണിലേക്കു തിരിച്ചു നോക്കിയപ്പോ.. ഞാൻ ഒന്ന് പതറി… അവൾ എന്നെ കണ്ണുരുട്ടി സൂക്ഷിച്ചു നോക്കുന്നു… ഇത്രേം നേരം ചിരിച്ചു എന്നോട് വർത്താനം പറഞ്ഞ ആള് അല്ല… പിന്നെ കൂടുതൽ അവളുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലാരുന്നു…പെട്ടന്ന് കഴിച്ചു എണിറ്റു… ഹാളിൽ പോയി ഇരുന്നു…
അവിടെ അമ്മാവന്മാരും അച്ഛനും എന്തോ ചർച്ചയിൽ ആണ്… അവരോടു വിശേഷങ്ങൾ പങ്കുവെച്ചു അവിടുന്ന് എണിറ്റു റൂമിൽ പോയി കിടന്ന്…
അവൾ ആണ് മനസിലേക്ക് അദ്യം ഓടിവന്നേ…ഞാൻ സ്വപ്നത്തിൽ കണ്ടേ അതെ ആള്…. എന്താ ഇങ്ങനൊക്കെ…മനസിന്റെ ഓരോ തോന്നൽ അന്നോ….ആലോചിച്ചു എപ്പോളാ ഉറങ്ങിയേ എന്ന് അറിയുല…
“ഡാ…”
അമ്മ വിളിച്ചപ്പോ ആണ് ഞാൻ കണ്ണ് തുറന്നെ
“എന്താ അമ്മേ ”
കാണും തിരുമി ഞാൻ ചോദിച്ചു…. നോക്കിയപ്പോ കൂടെ അമൃതയും ചെറിയ അമ്മാവന്റെ രണ്ടു പിള്ളാരും ഉണ്ട്..
” ഇവൾ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ ” അമൃതയെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..
“എടാ നീ ഇവരെ ഒന്ന് ടൌൺ വരെ കൊണ്ടുപോയിക്കെ..”
പണി എടുപ്പിക്കാൻ ആണ് എന്നെ ഇവിടെ കൊണ്ടുവന്നെ എന്ന് പറഞ്ഞപ്പോ ഇത്രേം സ്പീഡിൽ ഞാൻ പ്രേതീക്ഷിച്ചില്ല…
ഞാൻ മനസിൽ ഓർത്തു…
ഞാൻ : അമ്മേ.. അച്ഛനും അമ്മാവന്മാരും ഒന്നും ഇല്ലേ…
“അവരൊക്കെ ഓരോ വഴിക്ക് പോയി.. നീ പറയുന്നേ കേൾക്കു ചെക്കാ…”
ഇത്തിരി ദേഷ്യത്തിൽ അമ്മ പറഞ്ഞു… ഇനി ഇവരുടെ മുന്നേ നാണംകെടേണ്ട എന്ന് വിചാരിച്ചു ഞാൻ ഓക്കേ പറഞ്ഞു..
“ആം.. ശെരി ”
ഇപ്പോളും അവൾ പിള്ളേരുടെ കൂടെ നിന്ന് ഞങ്ങടെ സംസാരം നിരീക്ഷിക്കുവാരുന്നു…അമ്മ അവരേംകുട്ടി താഴേക്ക് പോയി… ഞാൻ വേഗം പോയി റെഡി ആയി വന്നു… താഴേക്ക് ചെന്നപ്പോ ഹരിത ചേച്ചിയും അമൃതയും വാതുക്കേല് ഉണ്ടാരുന്നു…ചേച്ചി കീ എനിക്ക് തന്നു..
ഞങ്ങൾ യാത്ര തുടങ്ങി… ചേച്ചി മുൻപിലും പിള്ളാരും അമൃതയും പുറകിലും ഇരുന്ന്…
“നമ്മൾ എവിടെയാ പോകുന്നെ… ”
നിശ്ശബ്ദം ആരുന്നു അന്തരീഷം മാറ്റി ഞാൻ ചോദിച്ചു…
“ഹൽദി ഫങ്ക്ഷന് ഒരു ഡാൻസ് പെർഫോമൻസ് ഉണ്ട്… അതിന്റെ പ്രാക്ടീസ്…”