” ഇവിടെ ഭയങ്കരം തിരക്കായിരുന്നു… ”
ആനി കള്ളം തട്ടി വിട്ടു.
” എത്ര തിരക്കാണെങ്കിലും എന്നെ ഒരു പ്രാവിശ്യമെങ്കിലും വിളിക്കാമായിരുന്നു. ”
” പോട്ടെ.. ടീച്ചറെ അത് വിട്ട് കള… ”
” ശെരി.. ശെരി ഞാൻ വിട്ടു… നല്ലൊരു ദിവസമായിട്ട് പരിഭവം പറഞ്ഞ് ഞാൻ നിന്നെ വെറുപ്പിക്കുന്നില്ല. ”
” സോഫി ടീച്ചർ ഇരിക്ക്, ഞാൻ ചായയെടുക്കാം.. ”
ആനി അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി.
” ചായയൊക്കെ അവിടെ നിൽക്കട്ടെ… നിന്നോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.. ”
സോഫി പറഞ്ഞു.
” എന്ത് കാര്യം..? ”
ആനി സംശയത്തോടെ ചോദിച്ചു.
” വേറൊന്നും അല്ലാ… എപ്പോഴും വെറുപ്പാണെന്ന് പറഞ്ഞു നടന്ന പാപ്പിച്ചായനുമായുള്ള വിവാഹത്തിന് നീ എങ്ങനെ സമ്മതിച്ചു..? ”
” അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ടീച്ചറെ… അമ്മ നിർബന്ധിച്ചപ്പോൾ എനിക്ക് എതിര് പറയാൻ തോന്നിയില്ല. ”
” അപ്പൊ അമ്മയുടെ നിർബന്ധ പ്രകാരമാണോ നീ ഈ കല്യാണത്തിന് സമ്മതിച്ചത്..? ”
” അത് മാത്രമല്ല… എന്നെ ഇത്രയേറെ ഇഷ്ടപെടുന്ന ഒരാള് ഈ നാട്ടില് വേറെ ഉണ്ടാവില്ല… ”
എല്ലാവരോടും പറഞ്ഞ കള്ളം തന്നെ ആനി ഇവിടെയും ആവർത്തിച്ചു.
” എന്തായാലും നിന്റെ തീരുമാനം എനിക്ക് ഇഷ്ടപ്പെട്ടു… പാപ്പിച്ചായൻ വലിയൊരു പ്രമാണിയാ… നിന്റെ സാമ്പത്തിക പ്രശ്നങ്ങളൊക്കെ ഇതോടെ തീർന്നുകിട്ടും. ”
അങ്ങനെ കല്യാണ ദിവസം വന്നെത്തി. ആഭാരണങ്ങളൊക്കെ അണിയിച്ച് സുന്ദരി പെണ്ണായി ആനി പള്ളിയിൽ എത്തി. ആനിയെ നോക്കി വാണം വിടുന്നവർക്കൊക്കെ ഇന്ന് വേദനയുടെ ദിവസമാണ്. ഉള്ളിലെ വിഷമം അടക്കി പിടിച്ചുകൊണ്ട് ആനി കല്യാണത്തിന് ഒരുങ്ങി. ഈ കാഴ്ച്ച കണ്ടുനിൽക്കാനാകാതെ വിധു പള്ളി വിട്ട് പുറത്തു പോയി.
വൈകാതെ ആനിയുടെ കെട്ട് കഴിഞ്ഞു. ആളുകളൊക്കെ കൂട്ടത്തോടെ ഓഡിറ്റോറിയത്തിലേക്ക് പോകാൻ തുടങ്ങി. നാട് ഇതുവരെ കാണാത്ത അത്രയും തരത്തിലുള്ള വിഭവസമൃദ്ധമായ ആഹാരങ്ങളാണ് ഒരുക്കിവച്ചിട്ടുണ്ടായത്. പാപ്പിയെ ഇഷ്ടമല്ലാത്ത വിരളം ചിലരെ ഒഴികെ ബാക്കി എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. കല്യാണമാണോ..? അതോ ഉത്സവമാണോയെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള അത്രയും ആളുകളുണ്ടായിരുന്നു അവിടെ.