” ഇതൊക്കെയായിട്ട് നീ എങ്ങോട്ട് പോകുവാ ആനി..? ”
പാപ്പി ചോദിച്ചു.
” കളളിന്റെ മണം എനിക്ക് സഹിക്കാൻ പറ്റില്ല…ഞാൻ തറയിൽ കിടന്നോളാം… ”
ആനി നിലത്ത് പായ വിരിച്ച് തലയണയിട്ടു.
ഇതൊക്കെ കണ്ട് പാപ്പിയുടെ തല പെരുക്കാൻ തുടങ്ങി.
” ആനി തറയിൽ കിടക്കണ്ട…അത് ഞാൻ കിടന്നോളാം… ആനി ബെഡിൽ ചെന്ന് കിടക്ക് ”
പാപ്പി പറഞ്ഞു.
” വേണ്ട.. ഞാൻ തറയിൽ കിടന്നോളാം.. ” ആനി വാശിയിൽ പറഞ്ഞു.
” പ്ലീസ് ആനി.. ഞാൻ പറയുന്നത് കേൾക്ക്… തെറ്റ് എന്റെ ഭാഗത്താ…. അതിന് പ്രായശ്ചിത്തമായി ഞാൻ നിലത്ത് കിടന്നോളാം… ആനി ബെഡിൽ കിടന്നോ.. ” അയാൾ നിർബന്ധിച്ചു.
ആനി മറുപടിയൊന്നും പറഞ്ഞില്ല. പാപ്പി വീണ്ടും നിർബന്ധിച്ചു.
ഒടുവിൽ പാപ്പിയുടെ മുഖത്ത് നോക്കാതെ ആനി ബെഡിൽ ചെന്ന് കിടന്നു. ഗദ്ധ്യന്ദരമില്ലാതെ പാപ്പി നിലത്ത് പാ വിരിച്ചു കിടന്നു.
പാപ്പിയുടെ മനസ്സിൽ ഒരേപോലെ ദേഷ്യവും, വിഷമവും അലയടിച്ചു. എന്തൊക്കെ പ്രതീക്ഷകളോടെ താൻ കാത്തിരുന്ന ആദ്യരാത്രിയാണിത്, എല്ലാം തകർന്നു. എനി തലയണ തന്നെ ശരണം. തലയിണയെ ആനിയായി സങ്കൾപ്പിച്ച് അതിനെ കെട്ടിപിടിച്ച് കിടന്നു.
തുടരും…
അഭിപ്രായങ്ങൾ രേഖപെടുത്തുക.