: ഇട്….!
അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് വാങ്ങിച്ചു ഇട്ടു. അവൾ എണ്ണിറ്റ് നിന്ന് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചു. ഞാൻ അടിപൊളി എന്ന് ചുണ്ടിൽ ഒരു ചിരിയോടെ ഒരു പുരികം പൊക്കി കാണിച്ചു.. അടുത്ത നിമിഷം എന്നെ അവൾ കെട്ടിപിടിച്ചു.. ഒപ്പം അവൾ കരയുന്നും ഉണ്ടെന്നു തോന്നി എന്റെ ഷർട്ട് നനഞ്ഞു ഒരു പരുവം ആയി.
: എന്താ.. എന്താ ചേച്ചി…. ദേ ആളുകൾ ഒക്കെ നോക്കുന്നു.
പാർക്കിങ്ങിൽ വന്ന കുറച്ചുപേർ ഞങ്ങളെ തന്നെ നോക്കുന്നത് കണ്ട് ചേച്ചിയെ ഞാൻ എന്നിൽ നിന്നും അടർത്തി.
:സോറി.. ഞാൻ എത്ര നാൾ ആയി ആഗ്രഹിക്കുന്നത് ആണെന്ന് അറിയാമോ…
അവൾ എന്റെ നെഞ്ചിൽ നിന്ന് മാറിക്കൊണ്ട് കണ്ണുകൾ തുടക്കുന്നതിന് ഇടക്ക് പറഞ്ഞു.
:എന്ത് എന്നെ കെട്ടിപിടിക്കുന്നതോ.
ഞാൻ ചുമ്മാ ഒന്ന് ചൊറിയാൻ നോക്കി.
: പോടാ… അതല്ല ഈ… ഈ പാതസരം.
എന്റെ കൈയിൽ വേദനയില്ലാത്ത ഒരടി തന്നുകൊണ്ട് അവൾ പറഞ്ഞുനിർത്തി.
:ഓ അതാണോ.. ഈ മുഖം കണ്ടാൽ അറിഞ്ഞുടെ ഈ മനസ്സ് എനിക്ക്..
ഞാൻ ആ കണ്ണുകളോലേക്കു നോക്കി അവളും. പിന്നീട് സംസാരിച്ചതും കഥകൾ പറഞ്ഞതും ഞങ്ങളുടെ കണ്ണുകൾ ആയിരുന്നു. ഒരു കാർകാരന്റെ തെറിവിളിയാണ് ഞങ്ങളെ ഉണർത്തിയത് അവൻ പറഞ്ഞ തെറിയോ… അതുവഴിപോയ വണ്ടികളോ ഞാൻ കണ്ടില്ല. ഇനി ഇത് ആണോ ദൈവമേ ശെരിക്കും പ്രണയം. യെസ് ഐ ഫെൽ ഇൻ ലവ്. ഹൂ…….
യാത്രകൾക്കിടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ് ചേച്ചി അതിലും സന്തോഷവധി ആണെന്ന് എനിക്ക് തോന്നി.
: നന്ദു… ദേ…..
ദൂരേക്ക് കൈചൂണ്ടി അവൾ ഒരു കാർ കാണിച്ചു. ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു ഞാൻ വണ്ടിനിർത്തി അങ്ങോട്ടേക്ക് ഓടി പുറകെ ചേച്ചിയും.ഞാൻ ആ വണ്ടി മുഴുവൻ നോക്കി.. ഇടിച്ചതാണ്.. അടുത്ത് ഒരു മനുഷ്യകുഞ്ഞുപോലും ഇല്ല. ഞാൻ ഡ്രൈവിംഗ് സീറ്റ്ലേക് നോക്കി..
: ഇവനോ….? അതിലെ ആളെ കണ്ട് ഞാൻ തേല്ലോന്ന് ഞെട്ടി.
: ആരാടാ അത്….?