ദൂരെ ഒരാൾ 3 [വേടൻ]

Posted by

ഗൗരി : അത് ഇവന്റെ പേരിൽ വന്നോ …?

എന്നെ നോക്കിയാണ് അവൾ ചോദിച്ചത്.

മെർലിൻ : അത് ഇവൻ അല്ല എന്ന് ഉറപ്പുണ്ടോ….??

അവൾ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു.. മനുഷ്യന്റെ കൊതം വരെ പൊളിഞ്ഞിരിക്കുവാ അപ്പോളാ അവളുടെ അമ്മേടെ… ഞാൻ അവളെ നോക്കി പല്ലുകടിച്ചു. അതുടെ ആയപ്പോ ശാരിക്ക് വേറെ ഒന്നും വേണ്ട….ശവം.!!

മിഥു : ഏയ്‌ ഇവൻ അല്ല. ഞാൻ കണ്ടതാ മറ്റവൻ പിടിക്കുന്നേ.. അവിടെ ആകെ ബഹളം ആയി. ആ പെണ്ണ് ഇവന്റെ നേരെ നിന്ന് ചാടി.. അപ്പോൾ ഞാൻ മറ്റവനെ നീക്കി നിർത്തിട്ടു ഇവനാ ചെയ്തേ എന്ന് പറഞ്ഞു. ഉടനെ അവൻ ഇവനെപോലെ ഉള്ള ഞരമ്പൻമാര് കരണം ബാക്കിയുള്ളവർക് ആണല്ലോ തലവേദന എന്നൊക്കെ പറഞ്ഞു ചാടി..

മെർലിൻ : എന്നിട്ട് എന്തോ ചെയ്ത്….?

: എന്തോ ചെയ്യാൻ ആ നാറിയുടെ നെഞ്ച് നോക്കി ഒന്ന് കൊടുത്ത്.. ( ഞാൻ പറഞ്ഞു )

ഗൗരി : അപ്പോ..!!

ശാരി : ബാക്കി ഞാൻ പറയാം.

ഇത്രയും നേരം ചിരിച്ച അവൾ പെട്ടന്ന് കഥ പറയാൻ തയാർ എടുത്ത്. അവൾ തുടർന്നു.

ശാരി: പിന്നേ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി, മറ്റവൻ ചാടി എണ്ണിറ്റ് വന്ന് ഇവന്റെ കോളർനു പിടിച്ചു… ഇവന്റെ നെഞ്ച് വരെ ഉള്ള അവൻ ഇവനെ ഭീഷണി പെടുത്തി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ട്… പിന്നെ ഇവൻ അവന്റ കോളറിനു പിടിച്ച് ഒറ്റ പൊക്ക് പാവം നിന്നടത്തുനിന്ന് പൊങ്ങി പോയി. എന്നിട്ട് അവനെ ഒരു മൂലയിലേക്ക് എടുത്ത് ഒറ്റ ഏറു.. മോശം പറയരുതല്ലോ ആ എറിനു അവന്റെ ബോധം പോയി..

അവൾ പറഞ്ഞു നിർത്തി.ചിരിതുടങ്ങി കൂടെ അവനും, മറ്റേ രണ്ടുപേര് അന്തംവിട്ടിരിക്കുന്നു.മിഥു ബാക്കിക്കായി ഒരുങ്ങി.

മിഥു : അത്രേ ആയപ്പോ അവൾക്…..ശ്രീക്ക് പിടിച്ചില്ല മുറച്ചെറുക്കൻ അല്ലെ. അവൾ വന്ന് ഇവനിട്ട് ഒറ്റ അടി.. ആ ഹാൾ മുഴുവനും ആ ശബ്ദം മുഴങ്ങി.ഇവൻ ആ കലിപ്പിന് അവിടെ നിന്ന എല്ലാത്തിനെട്ടും പൊട്ടിച്ചു …

Leave a Reply

Your email address will not be published. Required fields are marked *