ദൂരെ ഒരാൾ 3 [വേടൻ]

Posted by

എന്നിട്ട് അവൻ ചിരി തുടങ്ങി..

മെർലിൻ : അതിന് എന്തിനാടാ നീ ചിരിക്കൂന്നേ… ഒരാളെ തല്ലിട്ട് അവൻ നിന്ന് ഇളിക്കുന്നു..

” അവൾക് അത് ഇഷ്ടപ്പെടാത്ത പോലെ…”

ശാരി : ഇവൻ അവസാനം ആരെയാ തല്ലിയത് എന്ന് അറിയാമോ…

ഇല്ല ആരെയാ……? അവർ രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു.

ശാരി : അവളുടെ അച്ഛനെ……!!!

പിന്നെ അവിടെ ഒരു കുട്ടചിരിച്ചായിരുന്നു. ഞാൻ ഒരു ഇളിഭേഷ്യ എന്ന നിലക്ക് നിന്ന്…

ഗൗരി : എന്നാലും ഇപ്പോ അവൾ തല്ലിയപ്പോ നീ എന്താ ഒന്നും ചെയ്യാതെ ഇരുന്നേ…

കുറെ കഴിഞ്ഞു ബോധം വീണപ്പോ ചേച്ചി ചോദിച്ചു.

: അവൾ നോക്കുമ്പോ ഞാൻ ഇപ്പോളും ഒരു അബാസൻ ആണ് ചേച്ചി..പിന്നെ അവളുടെ തന്തയെയും തല്ലിയില്ലേ. അതുമല്ല എനിക്ക് അവളെ തല്ലാൻ കഴിയില്ല.. അപ്പോ അവൾ അവളുടെ പക്ഷം ന്യയമാക്കി…

മെർലിൻ : എടാ അത് അപ്പോ…? ഇപ്പോ ചുമ്മാതെ അല്ലെ…?

മിഥു : ഇവനെ കൊണ്ട് പറ്റില്ല എന്ന് തോന്നിയപ്പോ ബോധം വന്ന അവളുടെ ആ നാറി മുറച്ചെറുക്കന്നിട്ട് നല്ല രണ്ടണ്ണം കൂടെ കൊടുത്തിട്ടാ ഞാൻ ഇറങ്ങിയെ. അതോടെ ഞങ്ങളെ അവിടുന്നു സോറി ഇവള് സന്ദർഫം മനസിലാക്കി നേരത്തെ ഇറങ്ങി. ഞങ്ങളെ പട്ടിയെ എടുക്കുന്ന പോലെ രണ്ട് തടിയന്മാർ വന്ന് തൂക്കി വെളിയിൽ കളഞ്ഞു.!

മെർലിൻ : അതെന്തിനാ..?

നഖം കടിച്ചുകൊണ്ട് അവൾ ശാരിക്കു നേരെ തിരിഞ്ഞു.

ശാരി: അഹ് ഇപ്പോ എങ്ങനെ ഇരിക്കണ്,, ഞാൻ ഇത് ആരോടാ ദൈവമേ… ഒന്നും ഇല്ല മോളെ നിനക്ക് ഒന്നും ഇല്ല.

: ദൈവമേ….. കൂടെയുള്ള എല്ലാത്തിനും ഒറ്റബുദ്ധി ആണല്ലോ.. ( ഞാൻ ഒരുനെടുവീർപ്പ് ഇട്ടകൊണ്ട് പറഞ്ഞു )

കുറച്ചുനേരം അവിടെ ചിലവിട്ടു പിന്നെ വീട്ടിലെക്ക് തിരിച്ചു… വൈകിട്ട് MD കോഫറൻസ് കാൾ ൽ വന്നു.. സംഭവം നാളെ ഞാനും കുട്ടത്തിൽ ഉള്ള ഒരു സൂപ്പർവൈസർ ഉം ബാംഗ്ലൂർ പോകണം എന്നും അവിടെ ഒരു മീറ്റിങ് ഉണ്ടെന്നും ആ ചർച്ചയായിരുന്നു. മിഥുനു വരാൻ കഴിയില്ലെന്നും ശാരിക്കു വർക്കപെന്റിങ് ഉണ്ടെന്നും . ഒടുവിൽ എലിസബത്ത് പറഞ്ഞു ഞാനും ചേച്ചിയും യാത്ര തിരിക്കാൻ തീരുമാനിച്ചു.അവൾ ന്യൂ ആയതുകൊണ്ട് കാര്യങ്ങൾ മനസിലാകട്ടെ എന്നാണ് എലി പറഞ്ഞത് അത് ശെരിയാണെന്ന് എനിക്കും തോന്നി രാവിലെ തന്നെ റെഡിയായി ചേച്ചിയുടെ വീട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *