ദൂരെ ഒരാൾ 3 [വേടൻ]

Posted by

ചേച്ചിയുടെ ഫോണിൽ വിളിച്ചു.

:ഇറങ്ങി വാ ഞാൻ വെളിയിൽ ഉണ്ടേ….

: ദേ ഒരു 10 മിനിറ്റ്…

കുറച്ച് കഴിഞ്ഞു അമ്മയും ചേച്ചിയും വാതിൽക്കൽ എത്തി. ചേച്ചി ബാഗ് തുറന്ന് എന്തോ എടുത്ത് വെച്ചുകൊണ്ടാണ് വരുന്നേ…

അമ്മ : മോനെ സൂക്ഷിച്ചു ഒക്കെ പോണെടാ…

: അഹ് അമ്മേ …

ഗൗരി : അമ്മേടെ സംസാരം കേട്ടാൽ തോന്നും ഞങ്ങൾ പിള്ളാര്‌ ആണെന്ന്…

അമ്മ : നിങ്ങൾ രണ്ടും എത്ര വലുതായാലും നങ്ങൾക് കുഞ്ഞുങ്ങൾ അല്ലെ….

: എന്ന പോയിട്ട് വരാം…..

: ശ്രദ്ധിച്ചു പോയിട്ട് വാ…

വണ്ടി റോഡിലോട്ട് ഇറക്കുമ്പോ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു…

ഞങ്ങളുടെ ദേശം കടന്നപ്പോ ഞാൻ വണ്ടി ഹോട്ടലിൽ നിർത്തി ചേച്ചിയെ ശ്രദ്ധിക്കാതെ ഹോട്ടലിൽ കേറാൻ ഒരുങ്ങി..

: എടാ ഞാനും നിന്റെ കൂടെ വന്നതാ…!

ഞാൻ മൈൻഡ് ചെയ്യാതെ ഉള്ളിൽ കേറിയപ്പോ ചേച്ചി പുറകിൽനിന്ന് വിളിച്ചുപറഞ്ഞു.

: അയിന്….?

ദയാദക്ഷണ്യo ഇല്ലാതെ ഞാൻ അതിനെ പുച്ഛിച്ചു തള്ളി…

: അയിന്… അല്ല…കുയിന്….

എന്നെ മറികടന്നു അവൾ അകത്തുകേറി. ഞാൻ അടുത്തുകണ്ട ടേബിളിൽ ഇരുന്നു എനിക്ക് നേരെ ചേച്ചിപെണ്ണും ഇരുന്നു… ആ ഇരുപ്പ് ഒന്ന് കാണണം, രണ്ടുകകളും കോർത്തുപിടിച്ചു ചുറ്റും നോക്കി ചുണ്ടിൽ എന്തോ വല്ലാത്ത ഒരു ചിരിയോടെ…

:അതേ… ഇങ്ങനെ ടെൻഷൻ ആകാൻ നമ്മൾ കാമുകി കാമുകന്മാർ അല്ലലോ…?

:എടാ അതല്ല.. എനിക്ക് ബിരിയാണി മതി അത് നിന്നോട് എങ്ങനെ പറയും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ഞാൻ…അല്ലാതെ എന്നെ കണ്ടാൽ നിന്റെ കാമുകി ആണെന്ന് തോന്നുമോ ഞാൻ ക്യൂട്ട് അല്ലേടാ…

: ക്യൂട്ട് അല്ല ദേ… എന്നെകൊണ്ട് പറയിപ്പിക്കരുത്, ഇയ്യാൾ ആരാന്നാ വിചാരം.. ഐശ്വര്യ റായ് ഓ.. കണ്ടച്ചാലും മതി….

എന്റെ സൗന്ദര്യത്തെ അല്ലെ അവൾ ചോദ്യം ചെയ്തേ.. സ്വന്തം സൗന്ദര്യത്തിൽ വിശ്വാസം ഉള്ളവനും സർപ്പോപരി അന്തസ്സ് ഉള്ളവനും ആയ എന്നോട് അവൾ…. അഹ് പോട്ടെ പിള്ളേരല്ലേ..!!

: അയ്യാ കാമുകൻ ആക്കാൻ പറ്റിയ ഒരണ്ണം. എടാ നാറി നീ നിന്റെ മുഖം കണ്ണാടിയിൽ നോക്കിട്ടുണ്ടോ ഇതിന് മുൻപ്… അവൻ ഹൃതിക് റോഷൻ കളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *